April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കെവെലിയേർസ് ദേ മായേ” ഫ്രീഡം സൈക്കിൾ സവാരി നടത്തിക്കൊണ്ട് പ്രതികരിച്ചു.

കെവെലിയേർസ് ദേ മായേ” ഫ്രീഡം സൈക്കിൾ സവാരി നടത്തിക്കൊണ്ട് പ്രതികരിച്ചു.

By editor on August 17, 2023
0 102 Views
Share

കെവെലിയേർസ് ദേ മായേ” ഫ്രീഡം സൈക്കിൾ സവാരി നടത്തിക്കൊണ്ട് പ്രതികരിച്ചു.

ഉത്തരമലബാറിന്റെ യാത്രാ സ്വപ്നങ്ങൾക്ക് ചിറക് നൽകിയ കണ്ണൂർ അന്താരാഷ്ടാവിമാനത്താവളത്തിന്റെ കിതപ്പുകൾ ആശങ്കഉണ്ടാക്കുന്നുവെന്നും അത് സംരക്ഷിക്കേണ്ടതും നിലനിർത്തേണ്ടതുമാണെന്ന സന്ദേശം ഉയർത്തിപിടിച്ചുകൊണ്ട് മയ്യഴിയിലെ സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മ ” കെവെലിയേർസ് ദേ മായേ” മയ്യഴിയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്കും തിരിച്ചും ഫ്രീഡം സൈക്കിൾ സവാരി നടത്തിക്കൊണ്ട് പ്രതികരിച്ചു.

ഫ്രീഡം സൈക്കിൾ സവാരിക്ക് മട്ടന്നൂർ ലയൺസ്ക്ലബ്ബ് എയർപ്പോർട്ട് സിറ്റി മട്ടന്നൂരിൽ സ്വീകരണം നൽകി.

ഫ്രീഡം സൈക്കിൾ സവാരിയെ അഭിസംബോധന ചെയ്തുകൊണ്ട് അഡ്വ.ടി.അശോക് കുമാർ ,കക്കാടൻ വിനയൻ, വികാസ്,അങ്ങാടിപ്പുറത്ത് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

ഫ്രീഡം സൈക്കിൾ സവാരി അങ്ങാടിപ്പുറത്ത് സുധീഷ്കുമാർ, എ.രാജേന്ദ്രൻ,ഹർഷാദ് ഇടവന ,കളത്തിൽ ഷിബു, പി.കെ.സിയോണ, ഇഷാൻ സുധീഷ്,റിഷൻ രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *