April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വീണ വിജയനെ വ്യക്തിഹത്യ ചെയ്യാന്‍ ആരെയും അനുവദിക്കില്ല: കെകെ ശൈലജ

വീണ വിജയനെ വ്യക്തിഹത്യ ചെയ്യാന്‍ ആരെയും അനുവദിക്കില്ല: കെകെ ശൈലജ

By editor on August 20, 2023
0 176 Views
Share

തിരുവനന്തപുരം: വീണ വിജയനെ വ്യക്തിഹത്യ ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് കെകെ ശൈലജ ടീച്ചര്‍. മുഖ്യമന്ത്രിയുടെ കുടുംബം ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമാണ്.

അവരെ വ്യക്തിപരമായി ആക്രമിക്കുന്നവര്‍ക് അവര്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്നും മുൻ ആരോഗ്യ മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെകെ ശൈലജ പറഞ്ഞു.

സിഎംആര്‍എല്‍ കമ്ബനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട മാത്യു കുഴല്‍നാടന്‍റെ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മുൻ മന്ത്രി. ആരോപണങ്ങള്‍ വ്യക്തിഹത്യ നടത്താനുള്ള ശ്രമമെന്ന് കുറ്റപ്പെടുത്തിയ അവര്‍, ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിക്കാൻ തയ്യാറായില്ല.

 

അതിനിടെ മാത്യു കുഴല്‍നാടൻ ഇന്നലെ ഉന്നയിച്ച നികുതി വെട്ടിപ്പ് ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് രംഗത്ത് വന്നു. കുഴല്‍നാടന് എവിടെ നിന്നോ കിട്ടുന്ന വിവരങ്ങള്‍ വെച്ച്‌ എന്തും വിളിച്ചു പറയുകയാണ്. ആരോപണങ്ങള്‍ തെറ്റുമ്ബോള്‍ വീണിടത്ത് കിടന്ന് ഉരുളും. മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നത് കൊണ്ടാണ് പാര്‍ട്ടി വീണക്കൊപ്പം നില്‍ക്കുന്നത്. നീതിക്കൊപ്പം എന്നും നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. പറയാനുള്ളതൊക്കെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ല. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി ഇല്ല. നിയമ വ്യവസ്ഥ അനുസരിച്ച്‌ കാര്യങ്ങള്‍ നടക്കട്ടെയെന്നും ഒന്നിലും ഭാഗവാക്കല്ലാത്ത ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തുടര്‍ഭരണത്തില്‍ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഇവര്‍ മരുന്ന് കഴിക്കുന്നതാണ് നല്ലതെന്നും പറഞ്ഞ മന്ത്രി എല്ലാം സുതാര്യമാണെന്നും അവകാശപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *