April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • എ സി മൊയ്തീന്‍ എംഎല്‍എയുടെ വസതിയിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു; പരിശോധന നീണ്ടത് 22 മണിക്കൂര്‍

എ സി മൊയ്തീന്‍ എംഎല്‍എയുടെ വസതിയിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു; പരിശോധന നീണ്ടത് 22 മണിക്കൂര്‍

By editor on August 23, 2023
0 95 Views
Share

തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും എംഎല്‍എയുമായ സിപിഎം നേതാവ് എസി മൊയ്തീന്റെ വീട്ടില്‍ സംഘത്തിന്റെ പരിശോധന കഴിഞ്ഞു.

റെയ്ഡ് 22 മണിക്കൂര്‍ നീണ്ടുനിന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി സംഘം വീട്ടില്‍ എത്തിയതെന്ന് എസി മൊയ്തീൻ സ്ഥിരീകരിച്ചു. തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താൻ ആയിരുന്നു ഇഡി സംഘത്തിന്റെ പരിശോധനയെന്ന നിലയിലായിരുന്നു എസി മൊയ്തീന്റെ പ്രതികരണം. 22 മണിക്കൂര്‍ മാധ്യമങ്ങള്‍ തന്റെ വീടിനു മുന്നില്‍ കാത്തു നിന്നില്ലേ, അതായിരുന്നു അജണ്ട എന്ന് അദ്ദേഹം പ്രതികരിച്ചു. കരുവന്നൂര്‍ ബാങ്കില്‍ നിന്നും താൻ ആര്‍ക്കോ വായ്പ ലഭിക്കാൻ സഹായം ചെയ്തു എന്ന് ആരുടെയോ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

 

ആ കാലത്ത് താൻ ഡിസിസി സെക്രട്ടറിയായിരുന്നു. ഏത് അന്വേഷണവുമായും സഹകരിക്കും. ഭയപ്പെട്ടു നില്‍ക്കേണ്ടതായിട്ടുള്ള ഒരു സാഹചര്യവും നിലവില്‍ തനിക്കില്ല. ഇരിങ്ങാലക്കുട സ്വദേശിയായ വ്യക്തിയുടെ മൊഴിയുണ്ടെന്ന് ഇഡി സംഘം പറഞ്ഞത്. വസ്തുവിന്റെ രേഖയും വീടിന്റെ മുക്കും മൂലയും അന്വേഷണസംഘം അരിച്ചുപെറുക്കി.

 

അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച്‌ വീടിന്റെ രേഖ, വായ്പ രേഖകള്‍, വസ്തു സംബന്ധമായ രേഖകള്‍ എല്ലാം കൈമാറി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഓഫീസില്‍ എത്തിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും മൊയ്തീൻ വ്യക്തമാക്കി.

 

Leave a comment

Your email address will not be published. Required fields are marked *