April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മതസൗഹാർദ്ദത്തിനും മനസ്സമാധാനത്തിനും ഓണാഘോഷം ഉപകരിക്കട്ടെ. ഐ ഷിഹാബുരീൻ.

മതസൗഹാർദ്ദത്തിനും മനസ്സമാധാനത്തിനും ഓണാഘോഷം ഉപകരിക്കട്ടെ. ഐ ഷിഹാബുരീൻ.

By editor on August 28, 2023
0 97 Views
Share

 

മതസൗഹാർദ്ദത്തിനും മനസ്സമാധാനത്തിനും ഓണാഘോഷം ഉപകരിക്കട്ടെ.
ഐ ഷിഹാബുരീൻ.
ഇത്തവണ കൊണ്ടാടുന്ന ഓണം മനുഷ്യ മനസ്സുകൾ ഒന്നിക്കാനും മതസൗഹാർദ്ദത്തിനും മനസ്സമാധാനത്തിനും ഓണാഘോഷം ഉപകരിക്കട്ടെയെന്ന് കോൺഗ്രസ് എസ്.സംസ്ഥാന ജനറൽ സെക്രട്ടറി
ഐ ഷിഹാബുദ്ദീൻ.

ഓണാഘോഷ സന്ദേശത്തിൽ പറഞ്ഞു. അത്തം മുതൽ പത്ത് ദിവസം മലയാളികൾ ആഘോഷിക്കുന്ന ദേശീയ ഉത്സവമാണ് ഓണം.മനുഷ്യന്റെ മനസ്സുകളിൽ അനാവശ്യമായി കുന്നുകൂടുന്ന പല ചിന്തകളും മനുഷ്യന്റെ മനസ്സുകളെ പല ആശയങ്ങളിലേക്കും പല ചിന്തകളിലേക്കും പല വഴികളിലേക്കും കടത്തി വിടാറുണ്ട് മനുഷ്യൻ നന്മയെ സ്വീകരിക്കുകയും തിന്മയെ പുറന്തള്ളിയും വിശാലമായ മനസ്സും ഹൃദയ വിശാലതയും ഉണ്ടാക്കിയെടുക്കാൻ ഈ ഓണാഘോഷത്തിലൂടെ കഴിയട്ടെഎന്നും. എല്ലാ മതങ്ങളും മനുഷ്യനെ പഠിപ്പിക്കുന്നത് നന്മയും നേർവഴിയുംആയിരിക്കെ, എന്തുകൊണ്ട് പിന്നെ മതങ്ങളുടെ പേരിൽ മനുഷ്യൻ കലഹിച്ച് ചിന്നഭിന്നമാകുന്നു എന്ന് ഈ ഓണാഘോഷത്തിലൂടെ ചിന്തിക്കുവാൻ എല്ലാവർക്കും കഴിയട്ടെയെന്നും അദ്ദേഹം സന്ദേശത്തിലൂടെ പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *