April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തെരഞ്ഞെടുപ്പ് നേരത്തെയെന്ന് സൂചന, ഇന്ത്യ മുന്നണിയില്‍ തിരക്കിട്ട നീക്കങ്ങള്‍; സീറ്റ് വിഭജനം ഉടൻ പൂര്‍ത്തിയാക്കും

തെരഞ്ഞെടുപ്പ് നേരത്തെയെന്ന് സൂചന, ഇന്ത്യ മുന്നണിയില്‍ തിരക്കിട്ട നീക്കങ്ങള്‍; സീറ്റ് വിഭജനം ഉടൻ പൂര്‍ത്തിയാക്കും

By editor on September 1, 2023
0 120 Views
Share

ദില്ലി: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കാൻ ധാരണ. മുംബൈയില്‍ വച്ച്‌ ഇന്ത്യ മുന്നണിയിലെ നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.

തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തയ്യാറെടുപ്പ് വേഗത്തില്‍ ആക്കാൻ ആണ് തീരുമാനം.

 

അതേസമയം, ഇന്ത്യാ യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുന്നണി കണ്‍വീനര്‍ ആരാകണമെന്ന് കാര്യത്തില്‍ അടക്കം ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. മല്ലികാര്‍ജുൻ ഗര്‍ഗെ, ശരദ് പവാര്‍, നിതീഷ് കുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. കോണ്‍ഗ്രസ് മുന്നണിയുടെ നേതൃത്വം വഹിക്കണം എന്നാണ് ശിവസേനയും മുസ്ലിം ലീഗും അടക്കമുള്ള പാര്‍ട്ടികളുടെ നിലപാട്. മുന്നണിയുടെ ലോഗോ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് മൂന്നരയ്ക്ക് യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നേതാക്കള്‍ വിശദീകരിക്കും

കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന പാര്‍ലമെൻറിന്റെ പ്രത്യേക സമ്മേള്ളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാൻ നീക്കമെന്ന് സൂചനയുണ്ട്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച്‌ നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തില്‍ കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെൻറ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. സമ്മേളനം ഫലപ്രദമായ ചര്‍ച്ചകള്‍ക്കായാണെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി അറിയിച്ചു. രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ സമ്മേള്ളനത്തില്‍ ഉണ്ടാകും എന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ എന്ത് തരത്തിലുള്ള ചര്‍ച്ചകളാണ് ഈ സമ്മേളനത്തില്‍ ഉണ്ടാകുക എന്ന് മന്ത്രി വ്യക്തമാക്കിയില്ല.

.

 

Leave a comment

Your email address will not be published. Required fields are marked *