April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ആലുവ പീഡനം: പ്രതി തിരുവനന്തപുരം സ്വദേശി? കുട്ടിയെ തട്ടിയെടുത്ത ശേഷം വീട് പുറത്ത് നിന്നും പൂട്ടി

ആലുവ പീഡനം: പ്രതി തിരുവനന്തപുരം സ്വദേശി? കുട്ടിയെ തട്ടിയെടുത്ത ശേഷം വീട് പുറത്ത് നിന്നും പൂട്ടി

By editor on September 7, 2023
0 137 Views
Share

കൊച്ചി : ആലുവ പീഡന കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയെന്ന സംശയത്തില്‍ പൊലീസ്. ഇയാള്‍ മോഷണ കേസിലും പ്രതിയെന്നാണ് സൂചന.

ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കണ്ടെത്തല്‍. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാണ്.

ആലുവയില്‍ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്ന ക്രൂരകൃത്യത്തിന്റെ വിവരമാണ് ഇന്ന് പുലര്‍ച്ചെ പുറത്ത് വന്നത്. വീട്ടില്‍ ഉറങ്ങി കിടന്ന എട്ടുവയസുകാരിയെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തട്ടിക്കൊണ്ട് പോയി ബലാല്‍സംഗം ചെയ്തത്. നാട്ടുകാരുടെ തിരച്ചിലിന് ഒടുവില്‍ കുട്ടിയെ ഗുരുതര പരിക്കുകളോടെ പാടത്തിനു സമീപം കണ്ടെത്തുകയായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബാലത്സഗം ചെയ്തു ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുൻപാണ് ആലുവയില്‍ നിന്ന് വീണ്ടും സമാനമായ മറ്റൊരു വിവരം പുറത്ത് വന്നത്. ചാത്തൻപുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അര്‍ദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോള്‍ തട്ടിക്കൊടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അയല്‍വാസിയായ സുകുമാരനാണ് കുട്ടിയുമായി ഒരാള്‍ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടത്. കനത്ത മഴയും ഇരുട്ടും കാരണം ആളെ തിരിച്ചറിഞ്ഞില്ല. ഉടൻ തന്നെ സമീപത്ത് താമസിക്കുന്നവരെ വിളിച്ചുണര്‍ത്തി സംഘമായി തിരച്ചിലിന് പുറപ്പെട്ടു. തൊട്ടുമുന്നില്‍ താമസിക്കുന്ന അബൂബക്കര്‍ അടക്കമുള്ളവര്‍ കനത്ത മഴയിലും ഊടുവഴികളിലൂടെ തിരച്ചില്‍ തുടര്‍ന്നു.

Leave a comment

Your email address will not be published. Required fields are marked *