April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ജെ.എൻ.യുവില്‍ ഗവേഷക വിദ്യാര്‍ഥിയെ ആക്രമിച്ചത് എ.ബി.വി.പിക്കാര്‍ -എൻ.എസ്.യു.ഐ

ജെ.എൻ.യുവില്‍ ഗവേഷക വിദ്യാര്‍ഥിയെ ആക്രമിച്ചത് എ.ബി.വി.പിക്കാര്‍ -എൻ.എസ്.യു.ഐ

By editor on September 7, 2023
0 58 Views
Share

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപ്പെട്ട ഗവേഷക വിദ്യാര്‍ഥി ഫാറൂഖ് ആലമിനെ ആക്രമിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരെന്ന് നാഷണല്‍ സ്റ്റുഡൻസ് യൂനിയൻ ഓഫ് ഇന്ത്യ ആരോപിച്ചു.

കാവേരി ഹോസ്റ്റലിലെ സീനിയര്‍ വാര്‍ഡനും എ.ബി.വി.പി ഗുണ്ടകളും ചേര്‍ന്ന് തങ്ങളുടെ പ്രവര്‍ത്തകരെയും ഭിന്നശേഷിക്കാരനായ ഗവേഷകനും മുതിര്‍ന്ന പ്രവര്‍ത്തകനുമായ ഫാറൂഖ് ആലമിനെയും ആക്രമിച്ചുവെന്ന് എൻ.എസ്.യു.ഐ ആരോപിച്ചു.

ഈ ഗുണ്ടകള്‍ക്കെതിരെ ചെറുത്തുനില്‍ക്കാനും അവരെ തുറന്നുകാട്ടാനും ജെ.എൻ.യുവിലെ വിദ്യാര്‍ഥികളോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഈ ഗുണ്ടകള്‍ ജെ.എൻ.യു ഭരണകൂടത്തിന്റെ കളിപ്പാവകളാണ്. ഭരണകൂടത്തിന് വേണ്ടി അവര്‍ വിദ്യാര്‍ഥികളെ അക്രമാസക്തമായി നേരിടുന്നു. വാര്‍ഡനും എ.ബി.വി.പി ഗുണ്ടകള്‍ക്കുമെതിരെ ജെ.എൻ.യു അധികൃതര്‍ ഉടൻ നടപടിയെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും എൻ.എസ്.യു.ഐ പറഞ്ഞു.

നാല് വര്‍ഷം മുമ്ബ് കോളജിലെ ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധിച്ച ആലത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മറുപടി തൃപ്തികരമല്ലെന്നാണ് ആധികൃതരുടെ വാദം. ഇതിന് പിന്നാലെയാണ് ആലമിനെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കികൊണ്ടുള്ള നടപടി വന്നത്.

Leave a comment

Your email address will not be published. Required fields are marked *