April 17, 2025
  • April 17, 2025
Breaking News
  • Home
  • Uncategorized
  • വൃത്തിഹീനമായ് പ്രവർത്തിച്ച ഹോട്ടൽ അടപ്പിച്ചു

വൃത്തിഹീനമായ് പ്രവർത്തിച്ച ഹോട്ടൽ അടപ്പിച്ചു

By editor on September 16, 2023
0 71 Views
Share

പഴയങ്ങാടി :പിലാത്തറയിൽ വൃത്തിഹീനമായ സാഹചര്യ ത്തിൽ ഭക്ഷണ പദാർഥങ്ങൾ സൂക്ഷിക്കുകയും പാകം ചെയ്യുകയും ചെയ്ത പിലാത്തറ കെ

എസ് ടി പി റോഡിലെ കുമ്പാറീസ് ഹോട്ടൽ അടപ്പിച്ചു. ഡിവൈഎ ഫ്ഐ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയാണ് നടപടി സ്വീകരിച്ചത്. തുറസായ സ്ഥലത്ത് കോഴിയിറച്ചി ഇറക്കി വച്ചത് നായ കടിച്ച് വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധനക്കെ ത്തിയത്. പച്ചക്കറികളും പഴകിയ അവസ്ഥയിലായിരുന്നു. സി വി ജിതിൻ രാജ്, പി വി രഞ്ജിത്ത്, മനോജ്, കെ റമീസ് തുടങ്ങിയവ രുടെ നേതൃത്വത്തിൽ ഡിവൈഎ പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തിയതിന്

തു ടർന്നാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധന ക്കെത്തിയത്. ലൈസൻസ് പുതുകാത്തതടക്കമുള്ള ന്യൂനതകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ വിഭാഗ ത്തിലെ അമൃതാ ബി നായർ, യു ജിതിൻ, ഹെൽത്ത് ഇൻസ്പെക്ടർ പി ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a comment

Your email address will not be published. Required fields are marked *