April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • റിയാദില്‍ പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു

റിയാദില്‍ പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു

By editor on September 16, 2023
0 148 Views
Share

റിയാദ്: തീപ്പൊള്ളലേറ്റ് ഗുരുതര നിലയില്‍ റിയാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ ഇരിട്ടി മുഴക്കുന്ന് ജുമാമസ്ജിദിന് സമീപം മെഹ്ഫിലില്‍ ഫസല്‍ പൊയിലൻ (37) ആണ് മരിച്ചത്.

മൂന്ന് ദിവസം മുമ്ബ് താമസസ്ഥലത്തെ അടുക്കളയില്‍നിന്ന് പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പൊള്ളലേറ്റ നിലയില്‍ റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് (ശനിയാഴ്ച) പുലര്‍ച്ചെ മൂന്നോടെ മരിച്ചു.

 

അഞ്ചുവര്‍ഷത്തോളമായി റിയാദ് എക്സിറ്റ് ആറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്ബാണ് നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. പാചകത്തിനിടെ ജോലിയാവശ്യാര്‍ഥം പെട്ടെന്ന് വിളി വന്നപ്പോള്‍ പുറത്തുപോയതാണ്. ഗ്യാസ് സിലിണ്ടര്‍ തുറന്നത് ഓര്‍ക്കാതെ പോയ യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തി റൂമിനുള്ളില്‍ ലൈറ്റിട്ടപ്പോള്‍ തീയാളി പിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

 

പിതാവ്: കുന്നുമ്മല്‍ അബ്ദുല്ല. മാതാവ്: പൊയിലൻ ആയിഷ (മാലൂര്‍). ഭാര്യ: ആസ്യ. മക്കള്‍: ആലിയ മെഹ്വിഷ്, അസ്ബ മെഹക്. സഹോദരങ്ങള്‍: ഫുളൈല്‍, ഫൈസല്‍, നൗഫല്‍, ഹാഫിള, അനസ്.

 

Leave a comment

Your email address will not be published. Required fields are marked *