April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • CC/74/2023 *കാനഡ വിസ വാഗ്ദാനം ചെയ്ത് വഞ്ചിച്ചു, കൺസൾട്ടിങ് ഏജൻസി നഷ്ടപരിഹാരം നൽകണം*

CC/74/2023 *കാനഡ വിസ വാഗ്ദാനം ചെയ്ത് വഞ്ചിച്ചു, കൺസൾട്ടിങ് ഏജൻസി നഷ്ടപരിഹാരം നൽകണം*

By editor on September 16, 2023
0 179 Views
Share

 

CC/74/2023

 

*കാനഡ വിസ വാഗ്ദാനം ചെയ്ത് വഞ്ചിച്ചു, കൺസൾട്ടിങ് ഏജൻസി നഷ്ടപരിഹാരം നൽകണം*

കൊച്ചി: കാനഡ പെർമനന്റ് റെസിഡെന്റ് (PR) വിസ നൽകാം എന്ന് വാഗ്ദാനം നൽകി കബളിപ്പിച്ച ഇമിഗ്രേഷൻ കൺസൾട്ടിങ്

ഏജൻസി വിദ്യാർഥിനിക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കമ്മിഷൻ പ്രസിഡന്റ്‌ ഡി ബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തവിട്ടത്. കൊച്ചി പള്ളുരുത്തി സ്വദേശിനി ആൻസി കെ അലക്സാണ്ടർ 2018 സെപ്റ്റംബർ മാസത്തിലാണ്, കൊച്ചി, മരടിൽ പ്രവർത്തിക്കുന്ന ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് Pvt Ltd എന്ന ഏജൻസി മുഖേന കാനഡയിലേക്കുള്ള പി.ആർ .വിസയ്ക്ക് അപേക്ഷിച്ചത്. അപേക്ഷ സ്വീകരിച്ച ഏജൻസി യുവതിക്ക് ഇമെയിൽ മുഖേന വിസക്ക് യോഗ്യതയുണ്ടെന്ന അസ്സസ്സ്മെന്റ് റിപ്പോർട്ടും സ്‌കോറും നൽകി.

 

അസ്സസ്സ്മെന്റ് റിപ്പോർട്ന്റെ അടിസ്ഥാനത്തിൽ വിസക്ക് യോഗ്യത ഉണ്ടെന്ന് ബോധിപ്പിച്ച്, 2019 ജനുവരിയിൽ 75,000 രൂപ ഫീസ് ഇനത്തിൽ വിദ്യാർഥിനിയിൽ നിന്നും ഏജൻസി ഈടാക്കി. കൂടാതെ ഏജൻസിയുടെ നിർബന്ധത്താൽ IELTS പാസ്സാകുന്നതിനുവേണ്ടി പരാതിക്കാരി 1,49,500 രൂപ കൂടി ചെലവഴിക്കേണ്ടി വന്നു. എന്നാൽ പിന്നീട് പലതവണ ഏജൻസിയെ ബന്ധപ്പെട്ടിട്ടും വിസ ലഭിക്കാത്ത സാഹചര്യത്തിൽ കാനഡ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൻഷിപ്പ് (IRCC) വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ്, വേണ്ടത്ര യോഗ്യത ഇല്ല എന്ന കാരണത്താൽ കാനഡ ഇമിഗ്രേഷന്‍ വകുപ്പ് അപേക്ഷ നിരസിച്ചതായും, അസ്സസ്മെന്റ് റിപ്പോർട്ട്‌ വ്യാജമായിരുന്നു എന്നും മനസിലാക്കിയത്. കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. പരാതിക്കാരിയിൽ നിന്നും ഫീസ് ഇനത്തിൽ ഈടാക്കിയ 75,000/- രൂപയും നഷ്ടപരിഹാരമായി 13,000 രൂപയും 30 ദിവസത്തിനകം നൽകാൻ ഇമിഗ്രേഷൻ ഏജൻസിയായ ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസിന് കോടതി ഉത്തരവ് നൽകി.

🕎🕎🕎🕎🕎🕎

Leave a comment

Your email address will not be published. Required fields are marked *