April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പ്രസംഗത്തിനിടെ അനൗണ്‍സ്മെന്റ് തടസം: കുപിതനായി ഇറങ്ങിപ്പോയതല്ല, വിശദീകരിച്ച്‌ മുഖ്യമന്ത്രി

പ്രസംഗത്തിനിടെ അനൗണ്‍സ്മെന്റ് തടസം: കുപിതനായി ഇറങ്ങിപ്പോയതല്ല, വിശദീകരിച്ച്‌ മുഖ്യമന്ത്രി

By editor on September 23, 2023
0 256 Views
Share

കാസര്‍കോട്: ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ കുപിതനായി ഇറങ്ങിപ്പോയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

.പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

 

‘താൻ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ല. എനിക്കുണ്ടായ ബുധിമുട്ട് പറയുക മാത്രമാണ് ചെയ്തത്. പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടിയാണ്’ മുഖ്യമന്ത്രി കാസര്‍കോട് പ്രതികരിച്ചു. അതിനിടെ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാറിനെ പൊലീസ് കരുതല്‍ തടങ്കലില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിയയില്‍ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ കരുതല്‍ തടങ്കലില്‍ എടുത്തത്.

 

കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന് ശേഷം തുടര്‍ന്ന് സംസാരിക്കുന്നതിന് മുൻപ് തന്നെ കെട്ടിട നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാരുടെ പേര് പറഞ്ഞുകൊണ്ട് അനൗണ്‍സ്മെന്റ് ഉയര്‍ന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിന് മുന്നില്‍ നിന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു. സിപിഎം നേതാക്കള്‍ അദ്ദേഹത്തെ അനുഗമിച്ചു. വേദിക്കടുത്തുണ്ടായിരുന്ന കാറില്‍ കയറി അദ്ദേഹം പോവുകയും ചെയ്തു.

 

ബേഡഡുക്ക കാസര്‍കോട് ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ഇവിടെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ബാങ്കിന്റെ കെട്ടിട ഉദ്ഘാടന ചടങ്ങിനാണ് അദ്ദേഹം എത്തിയത്. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, ഉദുമ എംഎല്‍എ സിഎച്ച്‌ കുഞ്ഞമ്ബു പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിരുന്നു. സഹകരണ മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെയും കരുവന്നൂര്‍ ബാങ്കിലടക്കം നടക്കുന്ന ഇഡി പരിശോധനയെയും പരോക്ഷമായി വിമര്‍ശിച്ചാണ് വേദിയില്‍ മുഖ്യമന്ത്രി സംസാരിച്ചത്.

Leave a comment

Your email address will not be published. Required fields are marked *