April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സംഗമം പലിശരഹിത അയൽക്കൂട്ടായ്മ  ദശ വാർഷികാഘോഷത്തിന്റെ  തലശ്ശേരി മേഖലതല ഉദ്ഘാടനം നടത്തി.

സംഗമം പലിശരഹിത അയൽക്കൂട്ടായ്മ  ദശ വാർഷികാഘോഷത്തിന്റെ  തലശ്ശേരി മേഖലതല ഉദ്ഘാടനം നടത്തി.

By editor on September 25, 2023
0 120 Views
Share

 

സംഗമം പലിശരഹിത അയൽക്കൂട്ടായ്മ

ദശ വാർഷികാഘോഷത്തിന്റെ

തലശ്ശേരി മേഖലതല ഉദ്ഘാടനം നടത്തി.

തലശ്ശേരി : സുസ്ഥിര വികസനത്തിന് അയൽക്കൂട്ട പെരുമ എന്ന പേരിൽ 2023 സെപ്തംബർ 10 മുതൽ 2024 മാർച്ച് 31 വരെ നടത്തുന്ന ദശ വാർഷികാഘോഷത്തിന്റെ തലശ്ശേരി മേഖല തല ഉദ്ഘാടനം നടത്തി. ഇൻഫാഖ് സസ്റ്റെനബിൾ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സുരക്ഷ – സമൃദ്ധി – സ്വയം പര്യാപ്തത എന്നിവ ലക്ഷ്യംവെച്ച് പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന സംഗമം പലിശരഹിത അയൽക്കൂട്ടായ്മകളുടെ പത്ത് വർഷം പൂർത്തിയാകുന്ന വേളയിൽ അയല്‍ക്കൂട്ട അംഗങ്ങളുടെ തൊഴില്‍ ശേഷി വര്‍ദ്ധിപ്പിക്കുക, വ്യക്തിഗത ശാക്തീകരണം, ഹ്യൂമൺറിസോഴ്‌സ് വർദ്ധിപ്പിക്കൽ തുടങ്ങിയവ ലക്ഷ്യമാക്കി വിവിധ ശാക്തീകരണ പരിപാടികൾ നടക്കും.

 

വനിത ശിശു വികസന വകുപ്പ് വുമൺ പ്രൊട്ടക്ഷൻ ഓഫീസർ സുലജ പി ഉദ്ഘാടനം ചെയ്തു. തലശ്ശേരി നന്മ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് കെ.എം അഷ്ഫാഖ് അദ്ധ്യക്ഷത വഹിച്ചു.

 

ആശംസകൾ നേർന്ന് കൊണ്ട് വിവിധ മേഖലകളിലെ വനിതാ നേതൃത്വങ്ങളായ തലശ്ശേരി നഗരസഭ കൗൺസിലർ ടി.വി റാഷിദ ടീച്ചർ, നഗരസഭ മുൻ ചെയർ പേഴ്സൺ ആശ പി.കെ, സോഷ്യൽ വർക്ക്‌ കൗൺസിലർ അഡ്വ. ഷീല, പാലിയേറ്റീവ് വളണ്ടിയർ എംഡിഎസ്, സ്പെഷ്യലിസ്റ്റ് ഡോ. ദീപ്തി ടി.ആർ, ഇൻഫാഖ് കേരള വൈസ് ചെയർമാൻ ഫൗസിയ, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ലില്ലി ജെയിംസ്, ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ തലശ്ശേരി ഡയറക്ടർ ശൈലജ എ.വി, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല പ്രസിഡന്റ് നിശാദ ഇംതിയാസ്, എം.എസ്.എസ് വനിതാ വിങ്ങ് ജില്ലാ സെക്രട്ടറി ഒ സൈറാബാനു, റുക്സാർ ഡിസൈനർ ഉടമയായ റുക്സാന, സൊസൈറ്റി രക്ഷാധികാരികളായ എൻ.സി മുഹമ്മദ് ബഷീർ, ഫാസിന ബഷീർ എന്നിവർ . സംസാരിച്ചു.

 

സൊസൈറ്റി സെക്രട്ടറി അബ്ദുൽ റഹീം മാച്ചേരി സ്വാഗതവും വൈസ് പ്രസിഡന്റ് ഷമീദ സി.പി നന്ദിയും പറഞ്ഞു.

 

തൊഴിൽ പരിശീലനം, സർഗ, കലാ – കായിക മത്സരങ്ങൾ, വിപണന മേളകൾ, അയൽക്കൂട്ടം ഫെസ്റ്റ്, സേവന പ്രവർത്തനങ്ങൾ, ആദരവുകൾ എന്നിവ ആറ് മാസം നീണ്ടു നിൽക്കുന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

 

9446458063, സൗജത്ത് ലത്തീഫ്

ജനറൽ കൺവീനർ

Leave a comment

Your email address will not be published. Required fields are marked *