April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സൈദാർ പള്ളിക്ക് ഫ്രീസറും, ബ്രഷ് കട്ടറും സംഭാവനയായി ഏല്പിച്ചു …………………..—–…———

സൈദാർ പള്ളിക്ക് ഫ്രീസറും, ബ്രഷ് കട്ടറും സംഭാവനയായി ഏല്പിച്ചു …………………..—–…———

By editor on September 29, 2023
0 292 Views
Share

 

സൈദാർ പള്ളിക്ക് ഫ്രീസറും, ബ്രഷ് കട്ടറും സംഭാവനയായി ഏല്പിച്ചു

…………………..—–…———

തലശ്ശേരി: സൈദാർ പള്ളിക്ക് വേണ്ടി മയ്യത്ത് വെക്കാൻ ആധുനിക രീതിയിലുള്ള ഫ്രീസർ സൈദാർ പള്ളി യുവ വാട്ട്സ് അപ്പ് കൂട്ടായ്മയും, ബ്രഷ് കട്ടർ മെഷീൻ സെലക്ട് പവർ ടൂൾസ് ഉടമയും സൈദാർ പള്ളി മഹല്ലിൽ താമസക്കാരനുമായ കെ.കെ. ഫൈസലും, സൈദാർ പള്ളി ഖത്തീബ് മുജീബ് റഹ്മാൻ ഫൈസാനി യെയും , പള്ളി കമ്മിറ്റി ഭാരവാഹികളെയും ഏല്പിച്ചു. പ്രസ്തുത ചടങ്ങിൽ പ്രസിഡന്റ് ഏ.കെ. ആബൂട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. വാട്ട്സ് അപ്പ് കൂട്ടായ്മ അംഗങ്ങളായ കെ.എൻ. ഷബീർ, സക്കീർ ഹുസൈൻ, ഷംറം, പള്ളി കമ്മിറ്റി ഭാരവാഹികളായ സി.കെ.അബ്ദുറഹിം, സി.കെ അബ്ദുൽ അസീസ്,

ടി.സി.അബ്ദുൽ കിലാബ്, ഇർഷാദ് അബ്ദുള്ള, ഫയാസ് ജലാൽ . മഹറൂഫ് മാണി മാട്ട്, സെലക്ട് പവർ ടൂൾസ് ഉടമ കെ.കെ. ഫൈസൽ തുടങ്ങിയവരും നിരവധി മഹല്ല് വാസികളും പങ്കെടുത്തു. ഖത്തിബ് മുജീബ് റഹ്മാൻ ഫൈസാനി പ്രത്യേക പ്രാർത്ഥന നടത്തി. ജന: സിക്രട്ടറിഏ.കെ. സക്കരിയ സ്വാഗതവും ട്രഷറർ സി.കെ.അബ്ദുൽ റഹിം നന്ദിയും പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *