April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ജനനായകന്റെ ഓര്‍മകളില്‍ നനഞ്ഞ് പയ്യാമ്ബലം; ഒഴുകിയെത്തിയത് ആയിരങ്ങള്‍

ജനനായകന്റെ ഓര്‍മകളില്‍ നനഞ്ഞ് പയ്യാമ്ബലം; ഒഴുകിയെത്തിയത് ആയിരങ്ങള്‍

By editor on October 1, 2023
0 180 Views
Share

കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ പുതുക്കി പയ്യാമ്ബലത്തേക്കെത്തിയത് ആയിരങ്ങള്‍. കണ്ണൂര്‍ സ്റ്റേഡിയം പരിസരത്ത് നിന്ന് പയ്യാമ്ബലത്തെ സ്മൃതി കുടീരത്തിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി.

ജനനായകന്റെ ഓര്‍മകളില്‍ ഒരിക്കല്‍ കൂടി പയ്യാമ്ബലം നനഞ്ഞു. കോടിയേരിയുടെ അന്ത്യയാത്രയെ അനുസ്മരിപ്പിക്കും വിധമാണ് ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പയ്യാമ്ബലത്തേക്ക് ജനസഞ്ചയമൊഴുകിയെത്തിയത്.

കണ്ണൂര്‍ സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം കടന്ന് പയ്യാമ്ബലത്തേക്ക് സ്മരണയില്‍ അണിചേര്‍ന്നെത്തിയത് ആയിരങ്ങളാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കോടിയേരിയുടെ

ഓര്‍മ പുതുക്കി അതിരാവിലെ മുതല്‍ പയ്യാമ്ബലത്തെത്തിയിരുന്നു.

കടലിനഭിമുഖമായി അനാച്ഛാദനം ചെയ്ത സ്മൃതി കൂടീരത്തില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കാനും ജനങ്ങളുടെ തിരക്കായിരുന്നു.

അണമുറിയാത്ത മഴയ്ക്കും തിരമാലകള്‍ക്കും മുകളില്‍ സ്മരണകളിരമ്ബി മുദ്രാവാക്യം മുഴങ്ങി… പ്രിയ സഖാവിന്റെ ഓര്‍മകള്‍ക്ക് മരണമില്ല

Leave a comment

Your email address will not be published. Required fields are marked *