April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • യുദ്ധം വ്യര്‍ഥമാണ്, ആക്രമണം അവസാനിപ്പിക്കണം- മാര്‍പാപ്പ

യുദ്ധം വ്യര്‍ഥമാണ്, ആക്രമണം അവസാനിപ്പിക്കണം- മാര്‍പാപ്പ

By editor on October 8, 2023
0 100 Views
Share

വത്തിക്കാൻ സിറ്റി: ഇസ്രയേല്‍-പലസ്തീൻ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഫ്രാൻസിസ് മാര്‍പാപ്പ. ഇസ്രയേലിലെയും ഗാസയിലെയും ആക്രമണങ്ങളും സംഘര്‍ഷവും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഭീകരവാദവും യുദ്ധവും ഒരു പ്രശ്നത്തെയും പരിഹരിക്കില്ല. പകരം, അത് നിഷ്കളങ്കരായ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്കും മരണത്തിലേക്കും നയിക്കുകയേ ഉള്ളൂ, അദ്ദേഹം പറഞ്ഞു.

 

യുദ്ധം വ്യര്‍ഥമാണ്, സംശയമില്ല. ഇസ്രയേലിലും പലസ്തീനിലും സമാധാനമുണ്ടാൻ വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം, സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രതിവാര അഭിസംബോധനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച ഹമാസ് ഇസ്രയേലിനു നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 250 ഓളം ഇസ്രയേലികള്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മുന്നൂറോളം പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *