April 17, 2025
  • April 17, 2025
Breaking News
  • Home
  • Uncategorized
  • ⛔സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 16ന് അടച്ചിടും*  

⛔സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 16ന് അടച്ചിടും*  

By editor on October 9, 2023
0 128 Views
Share

 

*⛔സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 16ന് അടച്ചിടും*

 

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്. ഈ മാസം 16ന് വ്യാപാരികൾ റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. വേതന

വ്യവസ്ഥകൾ പരിഷ്‌ക്കരിക്കണം, കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ മുഴുവൻ തുകയും ലഭ്യമാക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

 

‌16-ാം തിയതി സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ സംഘടിപ്പിക്കുമെന്ന് റേഷൻ ഡീലേഴ്സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നൽകേണ്ട കമ്മിഷൻ ഒക്ടോബർ ആദ്യവാരം പിന്നിട്ടിട്ടും സംസ്ഥാനത്തെ 14,157 റേഷൻകടയുടമകൾക്ക് കിട്ടിയിട്ടില്ല. റേഷൻ വ്യാപാരികളെ ഞെരുക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *