April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഫലസ്തീന് ഇന്ത്യൻ ജനതയുടെ പിന്തുണ വേണം-അംബാസഡര്‍

ഫലസ്തീന് ഇന്ത്യൻ ജനതയുടെ പിന്തുണ വേണം-അംബാസഡര്‍

By editor on October 14, 2023
0 96 Views
Share

മലപ്പുറം: ഫലസ്തീനിന് ഇന്ത്യൻ ജനതയുടെ പിന്തുണ വേണമെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡര്‍ അദ്‍നാന്‍ അബൂ അല്‍ ഹൈജ.

ജമാഅത്തെ ഇസ്‍ലാമി മലപ്പുറത്ത് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ ജനത വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇസ്രായേല്‍ ഭരണകൂടം ഫലസ്തീനികളെ മനുഷ്യരായിപ്പോലും കാണുന്നില്ല. ഇന്ത്യൻ

 

ജനതയുടെ പിന്തുണ തങ്ങള്‍ക്ക് വേണമെന്നും അംബാസഡര്‍ പറഞ്ഞു.

 

ഫലസ്തീൻ വിഷയത്തില്‍ ചരിത്രം അറിയാത്തവര്‍ മിണ്ടാതിരിക്കുകയാണ് നല്ലതെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍ പി. മുജീബ് റഹ്മാൻ പറഞ്ഞു. പലരും വേട്ടക്കാരനോടൊപ്പം നിന്ന് ഇരയെ ഉപദേശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‍ലാമി മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ഫലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയത്. അലിയാര്‍ ഖാസിമി, അഡ്വ. അനൂപ് വി.ആര്‍, ഹമീദ് വാണിയമ്ബലം, സി.ടി സുഹൈബ്, ഷിഹാബ് പൂക്കോട്ടൂര്‍, നഹാസ് മാള, ഗസ്സ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി പ്രതിനിധി തുടങ്ങി നിരവധി പ്രമുഖര്‍ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *