April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വിഴിഞ്ഞം യാഥാര്‍ഥ്യമായത് ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടിനാല്‍, യുഡിഎഫും ബിജെപിയും ശ്രമിച്ചത് പദ്ധതി മുടക്കാൻ’; എം വി ഗോവിന്ദൻമാസ്റ്റര്‍

വിഴിഞ്ഞം യാഥാര്‍ഥ്യമായത് ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടിനാല്‍, യുഡിഎഫും ബിജെപിയും ശ്രമിച്ചത് പദ്ധതി മുടക്കാൻ’; എം വി ഗോവിന്ദൻമാസ്റ്റര്‍

By editor on October 15, 2023
0 627 Views
Share

വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായത് ഇടതുപക്ഷം നിലപാടില്‍ ഉറച്ചനിന്നതിനാലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റര്‍.

യുഡിഎഫും ബിജെപിയും ശ്രമിച്ചത് പദ്ധതി മുടക്കാണെന്നും തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻമാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിഴിഞ്ഞം തുറമുഖത്തെ എതിര്‍ത്തവരോടും വലിയ നന്ദിയുണ്ടെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പല പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും മുഖ്യമന്ത്രി നല്‍കിയ പിന്തുണ വളരെ വലുതാണെന്നും മന്ത്രി  പറഞ്ഞു.

എതിര്‍ത്തവരുടെ എതിര്‍പ്പ് കൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ഗവണ്‍മെന്റിന് തോന്നിയത്. കേരളത്തിന്റെ അനുഭവം വെച്ച്‌ പരിശോധിക്കുമ്ബോള്‍ ഓരോ പദ്ധതി കൊണ്ടുവരുമ്ബോളും വലിയ തോതില്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്ന കൂട്ടരുണ്ട്. ഗെയില്‍ ആയാലും ദേശീയപാതയായാലും എല്ലാ കാര്യങ്ങളിലും നമ്മള്‍ സമരങ്ങള്‍ കണ്ടതാണ്. എന്നാല്‍ ഇച്ഛാശക്തിയോടെ അവയെ നേരിട്ടുകൊണ്ട് മുന്നോട്ടുപോകുന്ന സമീപനമാണ് ഗവണ്മെന്റ് സ്വീകരിച്ചിട്ടുള്ളത്. വിഴിഞ്ഞത്തും ചിലര്‍ പിന്നില്‍ നിന്നും മുന്നില്‍നിന്നും സമരം ചെയ്തു. അപ്പോഴെല്ലാം മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ മുന്നോട്ടുപോകണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്തരത്തില്‍ വലിയ പിന്തുണ കൂടിയാണ് മുഖ്യമന്ത്രി നല്‍കിയത്’, മന്ത്രി പറഞ്ഞു

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലായ ഷെല്‍ ഹുവ 15നെ ഇന്നാണ് ഔദ്യോഗികമായി സ്വീകരിക്കുക. ഇന്ന് വൈകിട്ട് നാലുമണിക്കാണ് ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാളും ചേര്‍ന്ന് കപ്പലിനെ തീരത്തേക്ക് സ്വീകരിക്കും. ഒപ്പം വര്‍ണ്ണാഭമായ വാട്ടര്‍ സല്യൂട്ടും നല്‍കും.

 

Leave a comment

Your email address will not be published. Required fields are marked *