April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സാമുവൽ ഡേവിഡിനെ പ്രസ്സ് ക്ലബ്ബ് അനുസ്മരിച്ചു. 

സാമുവൽ ഡേവിഡിനെ പ്രസ്സ് ക്ലബ്ബ് അനുസ്മരിച്ചു. 

By editor on October 19, 2023
0 93 Views
Share

സാമുവൽ ഡേവിഡിനെ

പ്രസ്സ് ക്ലബ്ബ് അനുസ്മരിച്ചു.

 

കായംകുളം : മുതിർന്ന മാധ്യമ പ്രവർത്തകനും മംഗളം കായംകുളം ലേഖകനും പ്രസ്സ് ക്ലബ്ബ് രക്ഷാധികാരിയുമായിരുന്ന സാമുവൽ ഡേവിഡിനെ പ്രസ്സ് ക്ലബ്ബ് അനുസ്മരിച്ചു. കായംകുളം ഗവ. ഗസ്റ്റ്‌ ഹൗസിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ്‌

ജി. ഹരികുമാർ അധ്യക്ഷനായിരുന്നു. നൗഷാദ് മാങ്കാൻകുഴി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എ. എം സത്താർ, നഗരസഭ വൈസ്. ചെയർമാൻ ജെ.ആദർശ്,

നഗരസഭാ പ്രതിപക്ഷ നേതാവ് സി. എസ് ബാഷ, മുൻ നഗരസഭാ ചെയർമാൻ എൻ. ശിവദാസൻ, സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി പി. അരവിന്ദാക്ഷൻ, ബി.ജെ. പി സംസ്ഥാന നിർവാഹക സമിതി അംഗം പാലമുറ്റത്ത്‌ വിജയകുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗം കെ. ജി സന്തോഷ് കുമാർ, കോൺഗ്രസ് (എസ്) സംസ്ഥാനജനറൽ സെക്രട്ടറി ഐ. ഷിഹാബുദീൻ, ദേവികുളങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.പവനനാഥൻ, കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിജു, സോഷ്യൽ ഫോറം പ്രസിഡന്റ്‌ ഒ. ഹാരിസ്,കായംകുളം ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. ഷാജി,നഗരസഭാ കൗൺസിലർമാരായ ബിദു രാഘവൻ, കേശുനാദ്,ശാമില അനിമോൻ, പി. എസ് സുൽഫിക്കർ, ബിജു നസ റുള്ള, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌ സിനിൽ സബാദ്, തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അദ്ദേഹത്തെ അനുസ്മരിച്ചു. യു. പ്രതിഭ എം.എൽ.എ യുടെ അനുശോചന സന്ദേശം ജനയുഗം ലേഖകൻ സുരേഷ് കുമാർ വായിച്ചു.

Leave a comment

Your email address will not be published. Required fields are marked *