April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കോഴിക്കോട് ജില്ലയിൽ മാലിന്യമുക്ത നവകേരളം ഉദ്യോഗസ്ഥ തല മോണിറ്ററിങ് ശില്പ ശാല സംഘടിപ്പിച്ചു:-

കോഴിക്കോട് ജില്ലയിൽ മാലിന്യമുക്ത നവകേരളം ഉദ്യോഗസ്ഥ തല മോണിറ്ററിങ് ശില്പ ശാല സംഘടിപ്പിച്ചു:-

By editor on October 21, 2023
0 686 Views
Share

കോഴിക്കോട് ജില്ലയിൽ മാലിന്യമുക്ത നവകേരളം ഉദ്യോഗസ്ഥ തല മോണിറ്ററിങ് ശില്പ ശാല സംഘടിപ്പിച്ചു:-

കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യമുക്ത നവകേരള പദ്ധതിയുടെ പുരോഗതി തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ പങ്കെടുത്ത യോഗത്തിൽ വെച്ച് അവലോകനം ചെയ്തു. കോഴിക്കോട് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ശില്പ ശാല ശുചിത്വ പ്രതിജ്ഞയോടെ ആരംഭിച്ചു, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പിലെ അഡീഷണൽ ഡയറക്ടർ ബി. കെ .ബാലരാജ അവലോകനം നടത്തി.മാലിന്യമുക്ത നവകേരളം പദ്ധതി പ്രവർത്തനം പാർലമെന്റ് തിരഞ്ഞെടുപ്പ് വരുന്നതിനാൽ കാല താമസം ഉണ്ടാകാതെ മുൻകൂട്ടി ആസൂത്രണം ചെയ്ത ലക്ഷ്യം കൈവരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പദ്ധതി പ്രവർത്തനങ്ങൾ പദ്ധതിയേതര പ്രവർത്തനങ്ങൾ, റവന്യൂ കളക്ഷൻ ,വസ്തു നികുതി പരിഷ്കരണം ,ലൈസൻസിംഗ് ,ഐഎൽജിഎംഎസ് ,സകർമ്മ, കെട്ടിട നിർമ്മാണ നിയന്ത്രണം, പരാതി പരിഹാര സംവിധാനം ,ഐഎസ് ഒ സർട്ടിഫിക്കേഷൻ എന്നീ പ്രവർത്തനങ്ങളും യോഗത്തിൽ അവലോകനം ചെയ്തു.

കെട്ടിട നിർമ്മാണം ,നമ്പറിംഗ് ,ലൈസൻസ് ,ജനന മരണ വിവാഹ രജിസ്ട്രേഷൻ ,എന്നീ വിഷയങ്ങളിൽ സമയബന്ധിതമായി സേവനം തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്നില്ലെങ്കിൽ താലൂക്ക് തല സ്ഥിരം പരാതി പരിഹാര സംവിധാനം ഉപയോഗിച്ച് adalath.lsgkerala. gov. In എന്ന ഓൺലൈൻ പോർട്ടലിൽ പരാതി നൽകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ യോഗത്തിൽ അറിയിച്ചു, ഇതിന് വ്യാപകമായ പ്രചരണം താഴെത്തട്ടിൽ നടത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അസിസ്റ്റന്റ് ഡയറക്ടർമാരും ,ഇന്റർണൽ വിജിലൻസ് ഓഫീസർമാരും, ജില്ലാതല ഉദ്യോഗസ്ഥന്മാരും കോഴിക്കോട് ജില്ലയിലെ 70 ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും ഏഴു മുനിസിപ്പാലിറ്റി കോർപ്പറേഷൻ സെക്രട്ടറിമാരും മറ്റു ഉയർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു .മുഴുനീളെ നീണ്ട യോഗത്തിൽ അടുത്ത മാസത്തെ പ്രവർത്തനമാർഗരേഖ ഉണ്ടാക്കുകയും കഴിഞ്ഞ മാസങ്ങളിലെ പ്രവർത്തനങ്ങളിലെ പോരായ്മകളിൽ പ്രവർത്തന മികവ് ഉണ്ടാക്കി ഭരണ നിർവഹണം മെച്ചപ്പെടുത്തുന്നതിനും തീരുമാനിച്ചു

Leave a comment

Your email address will not be published. Required fields are marked *