June 1, 2025
  • June 1, 2025
Breaking News
  • Home
  • Uncategorized
  • കണ്ണൂര്‍ വിമാനത്താവളത്തില്‍ 46 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ 46 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി

By editor on October 22, 2023
0 79 Views
Share

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. 46 ലക്ഷം രൂപ വരുന്ന 753 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

ഇന്നു പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശി ഹംസ ആഷിഖില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ചെക്കിംഗ് ഇൻ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ഗുളിക മാതൃകയിലാക്കി മല ദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *