April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കനത്ത മഴ; ഇന്ന് 11 ജില്ലകളിൽ മഞ്ഞ അലർട്ട്*

കനത്ത മഴ; ഇന്ന് 11 ജില്ലകളിൽ മഞ്ഞ അലർട്ട്*

By editor on October 23, 2023
0 80 Views
Share

23-10-23

 

*കനത്ത മഴ; ഇന്ന് 11 ജില്ലകളിൽ മഞ്ഞ അലർട്ട്*

 

തിരുവനന്തപുരം: സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

 

കേരളത്തിൽ ഇന്നലെ മുതൽ തുലാവർഷത്തിന് തുടക്കമായിരുന്നു. തുലാവർഷം തുടക്കത്തിൽ ദുർബലമായിരിക്കുമെന്നാണ് പ്രവചനം.

അറബിക്കടലിൽ രൂപംകൊണ്ട തേജ്​ ചുഴലിക്കാറ്റ് ഒമാൻ​ തീരത്തോടടുക്കുകയാണ്. തേജ് ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോഴും സലാലയിൽനിന്ന് 270 കിലോമീറ്റര്‍ അകലെയാണ്‌. പടിഞ്ഞാറ്‌, വടക്ക് പടിഞ്ഞാറ്‌ ഭാഗത്തേക്ക് മണിക്കൂറിൽ 118 മുതൽ 151 കി.മീറ്റർ വേഗതയിലാണ്​ കാറ്റ്.

Leave a comment

Your email address will not be published. Required fields are marked *