April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ബംഗ്ലാദേശില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചു; 15 മരണം, നിരവധിപേര്‍ക്ക് പരിക്ക്

ബംഗ്ലാദേശില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചു; 15 മരണം, നിരവധിപേര്‍ക്ക് പരിക്ക്

By editor on October 23, 2023
0 101 Views
Share

ധാക്ക: ബംഗ്ലാദേശില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം. കിഴക്കൻ നഗരമായ ഭൈരാബില്‍ ചരക്ക് ട്രെയിൻ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു

വൈകുന്നേരം നാല് മണിയോടെയാണ് അപകടം. സംഭവത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലരുടെയും പരിക്ക് ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ അറിയിച്ചു. കൂട്ടിയിടിയില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പാളം തെറ്റുകയും ചെയ്തു.

 

ഇതുവരെ 15 മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഭൈരബിലെ സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്റര്‍ സാദിഖുര്‍ റഹ്മാൻ എഎഫ്‌പിയോട് പറഞ്ഞു. തലസ്ഥാനമായ ധാക്കയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് അപകടം നടന്നത്. ചരക്ക് ട്രെയിൻ പാസഞ്ചര്‍ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും ബംഗ്ലാദേശ് റെയില്‍വേ അധികൃതര്‍ പറ‍ഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *