April 17, 2025
  • April 17, 2025
Breaking News
  • Home
  • Uncategorized
  • മലയാള നാടിന് ഇന്ന് 67 വയസ്സ് ; ഏവർക്കും മലയാള വാർത്ത ഗ്രൂപ്പിന്റെ കേരളപ്പിറവി ആശംസകൾ

മലയാള നാടിന് ഇന്ന് 67 വയസ്സ് ; ഏവർക്കും മലയാള വാർത്ത ഗ്രൂപ്പിന്റെ കേരളപ്പിറവി ആശംസകൾ

By editor on November 1, 2023
0 122 Views
Share

 

കേരളപ്പിറവി ചരിത്രം

 

വർഷങ്ങള്‍ നീണ്ട് നിന്ന ആവശ്യങ്ങള്‍ക്ക് ശേഷം 1956 ലെ സംസ്ഥാന പുനഃസഘടന നിയമപ്രകാരം, തിരുവിതാംകൂർ-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികേയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയും തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കും ലയിപ്പിച്ചാണ് കേരളമെന്ന സംസ്ഥാനം രൂപീകരിക്കുന്നത്.

കാസർഗോഡ് കേരളത്തിന്റെ ഭാഗമായപ്പോള്‍ കന്യാകുമാരി ഉള്‍പ്പടെ തിരുവിതാംകൂറിന്റെ ഭാഗമായ ചില മേഖലകള്‍ തമിഴ്നാട്ടിലേക്ക് പോയെന്നതും ശ്രദ്ധേയമാണ്.

 

മലയാള ഭാഷ സംസാരിക്കുന്ന മലബാർ, തിരുവിതാംകൂർ, കൊച്ചി എന്നീ മേഖലകള്‍ കൂട്ടിച്ചേർക്കണമെന്ന ആവശ്യം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുന്നോട്ട് വെക്കുന്നുണ്ട്. 1928-ൽ നെഹ്റുവിന്റെ അധ്യക്ഷതയില്‍ എറണാകുളത്ത് നടന്ന നാട്ടുരാജ്യ പ്രജാ സമ്മേളനം ഐക്യകേരളത്തിനായി പ്രമേയം പാസാക്കുകയും ചെയ്തു.

 

1921-ൽ, അതുവരെയുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകൾക്ക് പകരം ഇവമൂന്നും കൂട്ടിയോജിപ്പിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ പി സി സി) എന്ന് പുനർനാമകരണം ചെയ്തതും ഐക്യകേരള രൂപീകരണത്തില്‍ നിർണ്ണായകമാണ്.

 

 

കൊച്ചി, മലബാർ പ്രവിശ്യകളിൽ ഉയർന്ന് വന്ന ട്രേഡ് യൂണിയനുകളുടെ അഖില കേരള തൊഴിലാളി സമ്മേളനം 1935 ല്‍ കോഴിക്കോട് വെച്ച് നടത്തിയതും നിർണ്ണായകമായി.

സ്വാതന്ത്ര്യത്തിനു ശേഷം ഐക്യകേരള നീക്കങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു,

1956 ൽ ഐക്യ കേരളം നിലവിൽ വന്നു.മാന്യ വായനക്കാർക്ക് കേരള പിറവി ആശംസകൾ

Leave a comment

Your email address will not be published. Required fields are marked *