April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കോഴിക്കോട്, കോഴിക്കടകളിൽ ജില്ലാ കലക്ടറുടെ മിന്നൽ പരിശോധന ,25000 രൂപ പിഴ ചുമത്തി: –

കോഴിക്കോട്, കോഴിക്കടകളിൽ ജില്ലാ കലക്ടറുടെ മിന്നൽ പരിശോധന ,25000 രൂപ പിഴ ചുമത്തി: –

By editor on November 16, 2023
0 49 Views
Share

കോഴിക്കോട്, കോഴിക്കടകളിൽ ജില്ലാ കലക്ടറുടെ മിന്നൽ പരിശോധന ,25000 രൂപ പിഴ ചുമത്തി: –

 

കോഴിക്കോട് ജില്ലയിൽ കച്ചവട സ്ഥാപനങ്ങളിൽ ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വരുന്ന ചിക്കൻ കച്ചവട സ്ഥാപനങ്ങളിൽ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് മിന്നൽ പരിശോധന നടത്തി. കച്ചവട സ്ഥാപനങ്ങളിലെ പൊതുശുചീത്വം, പരിസര ശുചിത്വം ,മലിനജല സംസ്കരണ സംവിധാനം ,അജൈവമാലിന്യ സംസ്കരണം ,ജൈവമാലിന്യങ്ങൾ കൈ ഒഴിയുന്ന സംവിധാനം എന്നിവയാണ് ജില്ലാ കളക്ടറുടെ നേതൃത്തത്തിൽ പരിശോധിച്ചത് .കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടെ തദ്ദേശ സ്വയം ഭരണ വകുപ്പ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് നേരത്തെ പരിശോധന നടത്തി അപാകതകൾ കണ്ടെത്തിയ ചിക്കൻ കടകളിലാണ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഓർമ്മ ചിക്കൻ സ്റ്റാൾ നടക്കാവിലാണ് കലക്ടർ നേരിട്ട് പരിശോധന നടത്തിയത്, നേരത്തെ വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം നിലവിലും യാതൊരു മാറ്റവും കൂടാതെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി, പൊതു ഓടയിലേക്ക് മലീന ജലം ഒഴുക്കിവിടുന്നതായും ,കോഴിമാലിനും അശ്രദ്ധയോടെയും അജാഗ്രതയോടെയും കൈകാര്യം ചെയ്തു കടയിലും പരിസരത്തും ശുചിത്വം പാലിക്കാതിരിക്കുന്നതായും ബോധ്യപ്പെട്ടതിനെ തുടർന്ന് 25000 രൂപ പിഴ സ്ഥാപനത്തിന് ചുമത്തുവാൻ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് കളക്ടർ നിർദേശം നൽകി, 24 മണിക്കൂറിനകം ശുചിത്വം പാലിക്കുന്ന രീതിയിൽ കടയെ പരിവർത്തനം ചെയ്തില്ലെങ്കിൽ കട പൂട്ടി സീൽ ചെയ്യുന്നതായിരിക്കും എന്ന് കട ഉടമയെ നേരിട്ട് അറിയിച്ചു, കൂടാതെ 3 കിലോ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു തുടർന്നു കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള ചിക്കൻ കടകൾ, മത്സ്യ കടകൾ എന്നിവ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് അംഗങ്ങളും കോർപ്പറേഷൻ ഹെൽത്ത് വിഭാഗവും പരിശോധിച്ചു. അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി .സ്ക്വാഡ് പ്രവർത്തനത്തിന് അസിസ്റ്റൻറ് ഡയറക്ടർ പൂജാലാല്‍ ജൂനിയർ സൂപ്രണ്ട്മാരായ എ അനിൽകുമാർ,പി സി മുജീബ്, കോർപ്പറേഷൻ ഹെൽത്ത്‌ സൂപ്പർവൈസർ ബെന്നി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശശിധരൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷമീർ എന്നിവർ പരിശോധനക്ക് നേതൃത്തം നൽകി

Leave a comment

Your email address will not be published. Required fields are marked *