April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • നവകേരള സദസുമായി ബന്ധപ്പെട്ട വ്യാജപ്രചരണം= ഡിജിപിയ്ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി ബൃന്ദ കാരാട്ട്

നവകേരള സദസുമായി ബന്ധപ്പെട്ട വ്യാജപ്രചരണം= ഡിജിപിയ്ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി ബൃന്ദ കാരാട്ട്

By editor on November 24, 2023
0 245 Views
Share

നവകേരള സദസുമായി ബന്ധപ്പെട്ട വ്യാജപ്രചരണത്തിനെതിരെ ഡിജിപിയ്ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി മുന്‍ എംപിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട്. തന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നവകേരള സദസിനെതിരായി വ്യാജ പ്രചരണം നടത്തുന്നുവെന്നാണ് ബൃന്ദ കാരാട്ടിന്റെ പരാതി.

തന്റെ പേരും ചിത്രവും ഉപയോഗിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്നവരെ കണ്ടെത്തി കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് ബൃന്ദ കാരാട്ട് പരാതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ധൂര്‍ത്താണെന്നും പിണറായിയും സഖാക്കളും ഉമ്മന്‍ചാണ്ടിയെ കണ്ടുപഠിക്കണമെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം പറഞ്ഞതായാണ് കുപ്രചരണം.

വസ്തുത വിരുദ്ധമായ മലയാളത്തിലുള്ള ഈ പോസ്റ്റുകള്‍ തന്റെയും പാര്‍ട്ടിയുടെയും സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ലക്ഷ്യം വച്ച് കൃത്രിമമായി നിര്‍മ്മിച്ചതാണ്. വ്യാജ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പരാതിക്കൊപ്പം കൈമാറിയതായും ബൃന്ദ കാരാട്ട് പരാതിയില്‍ പറയുന്നു. തന്റെ

 

 

പ്രസ്താവനയെന്ന വ്യാജേനയാണ് തെറ്റിദ്ധാരണ ജനകമായ പ്രസ്താവന പ്രചരിപ്പിക്കുന്നത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *