April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ക്ഷാമബത്ത കുടിശ്ശിക: സംസ്ഥാന സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങി ധനമന്ത്രിയുടെ ഭാര്യയും

ക്ഷാമബത്ത കുടിശ്ശിക: സംസ്ഥാന സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങി ധനമന്ത്രിയുടെ ഭാര്യയും

By editor on December 3, 2023
0 96 Views
Share

തിരുവനന്തപുരം: ക്ഷാമബത്ത കുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ സമരവുമായി സി.പി.എം. സംഘടന.

എയ്ഡഡ് കോളേജ് അധ്യാപകരുടെ സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ നേതൃത്വത്തിലാണ് ശനിയാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസം സംഘടിപ്പിച്ചത്.

 

കുടിശ്ശിക ഉടൻ നല്‍കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഭാര്യ ആശ പ്രഭാകരന്റെ സാന്നിധ്യവും ശ്രദ്ധേയമായി. കോളേജ് അധ്യാപികയും എ.കെ.പി.സി.ടി.എ. നേതാവുമാണവര്‍. സമരം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു.

 

യു.ജി.സി. ശമ്ബള പരിഷ്കരണത്തിന്റെ ഭാഗമായി 2016-2019 കാലയളവിലെ കുടിശ്ശിക ഇതുവരെ കോളേജ് അധ്യാപകര്‍ക്ക് കൊടുത്തിട്ടില്ല. കേന്ദ്രവിഹിതം ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുമ്ബോള്‍ സംസ്ഥാനത്തിന്റെ വിഹിതവും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് അധ്യാപകരുടെ വിമര്‍ശനം.

 

നവകേരള സദസ്സിലെ പ്രസംഗത്തില്‍ ശമ്ബളക്കുടിശ്ശിക നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞതു തെറ്റാണെന്നും കോളേജ് അധ്യാപകര്‍ ചൂണ്ടിക്കാട്ടി. ക്ഷാമബത്തയില്‍ 29 ശതമാനമാണ് കോളേജ് അധ്യാപകരുടെ കുടിശ്ശിക. കേന്ദ്രാവഗണനയ്ക്കെതിരേ നവകേരള സദസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിരന്തരം പ്രസംഗിക്കുമ്ബോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ തേടിയുള്ള സി.പി.എം. സംഘടനയുടെ സമരം.

Leave a comment

Your email address will not be published. Required fields are marked *