April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഇത് തുടക്കം മാത്രം. മൂന്നാംവട്ടവും നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറുമെന്ന് വി.മുരളീധരന്‍

ഇത് തുടക്കം മാത്രം. മൂന്നാംവട്ടവും നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറുമെന്ന് വി.മുരളീധരന്‍

By editor on December 3, 2023
0 86 Views
Share

 

തിരുവനന്തപുരം: നിയമസഭ തെരഞെടുപ്പിലെ ബിജെപിയുടെ ഉജ്വല വിജയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്.

നരേന്ദ്രമോദിയുടെ സദ്ഭരണത്തെ വീണ്ടും നെഞ്ചേറ്റിയ ഭാരതജനതയ്ക്ക് നന്ദിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ഹൃദയഭൂമിയിലെ താമരത്തേരോട്ടം സമാനതകളില്ലാത്തതാണ്.വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനതയുടെ വിധിയാണിത്.ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്‍റെ കരുത്ത് ഭാരതഹൃദയം മനസിലാക്കിയിരിക്കുന്നു.കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ നരേന്ദ്രമോദിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണിത്.

 

പ്രഹസന യാത്രകളെ, പ്രീണന തന്ത്രങ്ങളെ, കുടുംബവാഴ്ചയെ, അധികാരക്കൊതി മൂത്തുള്ള അവിശുദ്ധ സഖ്യങ്ങളെ ജനം തിരിച്ചറിയുന്നു.ജെപി നഡ്ഡായുടെയും അമിത് ഷാ യുടെയും നേതൃത്വത്തില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച ഭാരതീയ ജനതാ പാര്‍ട്ടിയുടെ കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് തെളിയിച്ചു ഇന്നത്തെ ഫലം…..

 

ഇത് തുടക്കം മാത്രം.നാല് മാസത്തിനപ്പുറം മൂന്നാംവട്ടവും നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറും.ഭാരതം ലോകത്തിന്‍റെ നെറുകയിലേയ്ക്കുയരുമെന്നും അദ്ദേഹം പറഞ്ഞു..

 

 

Leave a comment

Your email address will not be published. Required fields are marked *