April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പ്രവാസിയുടെ വീട്ടിലെ കവര്‍ച്ച, കണ്ണൂര്‍ സ്ക്വാഡ് മോഡലില്‍ മോഷ്ടാവിനെ വലയിലാക്കി, മാന്നാറിലെത്തിച്ച്‌ തെളിവെടുപ്പ്

പ്രവാസിയുടെ വീട്ടിലെ കവര്‍ച്ച, കണ്ണൂര്‍ സ്ക്വാഡ് മോഡലില്‍ മോഷ്ടാവിനെ വലയിലാക്കി, മാന്നാറിലെത്തിച്ച്‌ തെളിവെടുപ്പ്

By editor on December 22, 2023
0 75 Views
Share

മാന്നാര്‍: പ്രവാസി വ്യവസായിയുടെ വീട്ടിലെ കവര്‍ച്ച നടത്തിയ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്ന് വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങളും മറ്റും കവര്‍ന്ന കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ നാലാമത്തെ പ്രതിയുമായാണ് മാന്നാര്‍ പൊലീസ് കവര്‍ച്ച നടന്ന വീടുകളിലും ആയുധങ്ങള്‍ ഉപേക്ഷിച്ച ഇടങ്ങളിലും തെളിവെടുപ്പിനായെത്തിയത്

ബഹ്റിനില്‍ ബിസിനസ് നടത്തുന്ന പ്രവാസി വ്യവസായി മാന്നാര്‍ കുട്ടമ്ബേരൂര്‍ രാജശ്രീയില്‍ രാജശേഖരൻ പിള്ളയുടെയും ദീപ്തിയില്‍ ഡോക്ടര്‍ ദിലീപ് കുമാറിന്റെയും വീടുകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അവസാനം പിടിയിലായ പ്രതി ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് അസ്ഹറിനെ(21)യും കൊണ്ടാണ് പൊലീസ് തെളിവെടുപ്പിനെത്തിയത്. ചെന്നിത്തല തൃപ്പെരുന്തുറ ആറാട്ടുമുക്കിന് സമീപത്തെ പൊന്തക്കാട്ടില്‍ നിന്നും മോഷണത്തിനുപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. സെപ്തംബര്‍ 23 ന് രാത്രിയിലായിരുന്നു മോഷണം നടന്നത്. ഈ കേസുമായി ബന്ധപ്പെട്ട് അന്തര്‍ സംസ്ഥാന ക്രിമിനല്‍ സംഘത്തില്‍പ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് സല്‍മാൻ (34), ആരിഫ് (30), റിസ്വാൻ സൈഫി (27) എന്നിവരെ മാന്നാര്‍ ഇൻസ്പെക്ടര്‍ ജോസ് മാത്യുവിന്റെയും എസ്. ഐ അഭിരാമിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം അതിസാഹസികമായി നേരത്തേ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടത്തിയിരുന്നു.

 

മുഹമ്മദ് അഹ്സര്‍ മറ്റൊരു കേസില്‍ ഉത്തര്‍പ്രദേശില്‍ പിടിയിലായതറിഞ്ഞ് എസ്. ഐ. അഭിരാമിന്റെ നേതൃത്തിലുള്ള പൊലീസ് സംഘം രണ്ടാഴ്ചമുമ്ബാണ് മാന്നാറില്‍ നിന്നും പുറപ്പെട്ടത്. അവിടെയെത്തിയപ്പോഴേക്കും ഇയാള്‍ ജാമ്യത്തിലറങ്ങി രക്ഷപെട്ടിരുന്നു. ഉത്തര്‍ പ്രദേശില്‍ നിന്നു കൊണ്ട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച്‌ മറ്റൊരു ജില്ലയില്‍ ഒളിവില്‍ കഴിയുന്ന ഇയാളെ പിടികൂടി കേരളത്തിലെത്തിക്കുകയായിരുന്നു.

 

കോടതിയില്‍ ഹാജരാക്കി റിമാൻഡു ചെയ്ത മുഹമ്മദ് അസ്ഹറിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെട്ടിപ്പിനായി എത്തിക്കുകയായിരുന്നു. കേസില്‍ ഉത്തര്‍ പ്രദേശ് സ്വദേശിയായ റിയാസത്ത് അലിയെ ആണ് ഇനി പിടികൂടാനുള്ളത്. ഇയാള്‍ക്കായുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *