April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഫ്ളേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവെല്ലിൻ്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഫ്ളേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവെല്ലിൻ്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

By editor on January 5, 2024
0 75 Views
Share

 

ഫ്ളേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവെല്ലിൻ്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

മാഹി : സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ മാഹിയുടെ സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ മാഹിയുടെ

ഫ്ളേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവെല്ലിൻ്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ രക്ഷാധികാരിയും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയുമായ ഇ വത്സരാജിൻ്റെ അധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം എൽ എ ഓഫീസ് ഉദ്ഘാടനം ചെയ്തു. സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ കല്ലാട്ട് പ്രേമൻ, പി സി ദിവാനന്ദൻ, അസീസ് മാഹി, അനിൽ വിലങ്ങിൽ എന്നിവർ സംസാരിച്ചു.

2024 ഫെബ്രുവരി 1,2,3,4തീയതികളിൽ മാഹി കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് ഫുഡ് ഫെസ്റ്റിവൽ. സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥമാണ് മേള സംഘടിപ്പിക്കുന്നത്.

ഭക്ഷ്യമേളയാണെങ്കിലും മാഹിയുടെ ഒരു വാണിജ്യോത്സവം കൂടിയാണ് ഫ്ളേവേഴ്സ് ഫിയസ്റ്റ. ഭക്ഷണവുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള നൂറിൽ അധികം സ്റ്റാളുകളാണ് സംഘാടകർ സജ്ജമാക്കുന്നത്. പ്രമുഖ ഭക്ഷ്യോത്പാദക കമ്പിനികൾ, ഹോം ബേക്കേഴ്സ്, ഐസ്ക്രീം, വിവിധ പാനിയങ്ങൾ, പായസങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലെ സ്റ്റാളുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

മാഹിക്ക് പുറമേ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളെയാണ് ലക്ഷ്യമാക്കിയിരിക്കുന്നത്.

എല്ലാ ദിവസവും

പൊതുജനങ്ങൾക്കായി പാചക മത്സരങ്ങളടക്കം വിവിധ മത്സരങ്ങൾ, വിദ്യാർത്ഥികളുടെയും മറ്റുള്ള കലാ പ്രവർത്തകരുടെയും കലാപരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി ഉണ്ടാവുന്നതാണ്.

Leave a comment

Your email address will not be published. Required fields are marked *