April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വിദ്യാലയ മുത്തശ്ശിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു..

വിദ്യാലയ മുത്തശ്ശിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു..

By editor on January 15, 2024
0 116 Views
Share

 

വിദ്യാലയ മുത്തശ്ശിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു..

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2021-2022 പദ്ധതിയിൽ ഉൾപ്പെടുത്തി 1.10 കോടി രൂപ വിനിയോഗിച്ച് കായംകുളം മണ്ഡലത്തിൽ ഉൾപ്പെട്ട കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ പുതിയവിള , ഗവൺമെന്റ് എൽ.പി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ

കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനംകായംകുളം എം എൽ എ അഡ്വ യു പ്രതിഭ നിർവ്വഹിച്ചു. പരിപാടിയുടെ സംഘാടക സമിതി ചെയർമാൻ ശ്രീ.കെ.ആർ രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഡി അംബുജാക്ഷി ടീച്ചർ , ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.കെ ജി സന്തോഷ്, വിദ്യാഭ്യാസ ആരോഗ്യ

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കോലത്ത് ബാബു,വീണ അജയകുമാർ, സുനി വിജിത്ത്, സ്കൂൾ ഹെഡ്മിസ്ട്രസ് ജെ വസന്തകുമാരി,സി അജികുമാർ, സജീവ് പുല്ലുകുളങ്ങര, വേലൻചിറ സുകുമാരൻ,സുഭാഷ് ബാബു,രവീണ തോമസ്, എസ് എം സി ചെയർമാൻ പ്രശാന്ത് ഡി, എസ് എസ് നായർ , കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ സുധീർ എന്നിവർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *