June 1, 2025
  • June 1, 2025
Breaking News
  • Home
  • Uncategorized
  • ജൂണ്‍ ആറിന് മുമ്ബ് മടങ്ങണം; ഉംറ വിസയില്‍ സൗദിയിലെത്തിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹജ്ജ് ഉംറ മന്ത്രാലയം

ജൂണ്‍ ആറിന് മുമ്ബ് മടങ്ങണം; ഉംറ വിസയില്‍ സൗദിയിലെത്തിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹജ്ജ് ഉംറ മന്ത്രാലയം

By editor on January 20, 2024
0 81 Views
Share

റിയാദ്: ഉംറ വിസയില്‍ എത്തുന്നവരെല്ലാം ജൂണ്‍ ആറിന് മുമ്ബായി സൗദിയില്‍നിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം.

വിസയില്‍ കാലാവധി ബാക്കിയുണ്ടെങ്കിലും ജൂണ്‍ ആറിനകം മടങ്ങിയിരിക്കണം. ഹജ്ജിന് മുന്നോടിയായി എല്ലാ വർഷവും ഏർപ്പെടുത്തുന്നതാണ് നിയന്ത്രണം.

 

2024ലെ ഹജ്ജിന് തൊട്ടുമുന്നോടിയായാണ് നിയന്ത്രണം ഏർപ്പെടുത്തുക. മൂന്ന് മാസമാണ് സാധാരണ ഉംറ വിസകളുടെ കാലാവധി. രാജ്യത്തേക്ക് പ്രവേശിക്കുന്നത് മുതലാണ് കാലാവധി കണക്കാക്കുക. എന്നാല്‍, ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വർഷവും ഉംറ വിസക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. ഈ വർഷം ഉംറക്കെത്തുന്ന തീർഥാടകര്‍ ജൂണ്‍ ആറിന് (ദുല്‍ഖഅദ് 29) മുമ്ബ് രാജ്യം വിടണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നിർദേശിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉംറ കമ്ബനികള്‍ക്കും ഏജൻസികള്‍ക്കും മന്ത്രാലയം നല്‍കി.

 

വിസയില്‍ കാലാവധി അവശേഷിക്കുന്നുണ്ടെങ്കിലും നിശ്ചിത തീയതിക്കകം മടങ്ങാൻ നിർബന്ധമാണ്. ഇതിനുശേഷവും രാജ്യത്ത് തങ്ങുന്നവർക്ക് കടുത്ത പിഴയുള്‍പ്പടെയുള്ള നടപടി നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പുതുതായി ഉംറക്കെത്തുന്ന തീർഥാടകരുടെ വിസയില്‍ മടങ്ങേണ്ട അവസാന തീയതിയുള്‍പ്പടെ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്. പിന്നീട് ഹജ്ജ് കർമങ്ങള്‍ അവസാനിച്ച്‌ മുഹറം ഒന്നിനാണ് പുതിയ ഉംറ തീർഥാടകർക്ക് രാജ്യത്തേക്ക് പ്രവേശനമനുവദിക്കാറ്.

Leave a comment

Your email address will not be published. Required fields are marked *