April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വീണയുടേത് അഴിമതിപ്പണം കേന്ദ്രീകരിക്കാനുള്ള ഷെല്‍ കമ്ബനിയോ? അന്വേഷണം വേണമെന്ന് കേരള ആര്‍.ഒ.സിയും

വീണയുടേത് അഴിമതിപ്പണം കേന്ദ്രീകരിക്കാനുള്ള ഷെല്‍ കമ്ബനിയോ? അന്വേഷണം വേണമെന്ന് കേരള ആര്‍.ഒ.സിയും

By editor on January 20, 2024
0 45 Views
Share

സ്വകാര്യ കരിമണല്‍ കമ്ബനിയായ സി.എം.ആർ.എല്ലും മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്ബനിയായ എക്സാലോജിക്കും തമ്മിലുള്ള സാമ്ബത്തിക ഇടപാടില്‍ ദുരൂഹത ആരോപിച്ച്‌ കേരള രജിസ്ട്രാർ ഓഫ് കമ്ബനി (കേരള ആർ.ഒ.സി.) യുടെയും റിപ്പോർട്ട്.

എക്സാലോജിക്കിനെക്കുറിച്ച്‌ കർണാടക ആർ.ഒ.സി. നല്‍കിയ റിപ്പോർട്ടിന്റെ ഉള്ളടക്കം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. രജിസ്ട്രാർ എം. ജയകുമാർ നല്‍കിയ റിപ്പോർട്ടില്‍ പരിശോധിക്കണമെന്ന് പറയുന്ന രണ്ട് പ്രധാനകാര്യങ്ങള്‍:

 

1. കേരള മുഖ്യമന്ത്രിയുടെ മകളാണ് വീണ. അച്ഛന്റെ അഴിമതിപ്പണം കേന്ദ്രീകരിക്കാനുള്ള കമ്ബനിയാണോ വീണയുടേത്?

 

2. വീണയുടേത് ഏകവ്യക്തിക്ക് ഉടമസ്ഥാവകാശമുള്ള കമ്ബനിയാണ്. അത് കോർപ്പറേറ്റ് മുഖാവരണമുള്ള ഷെല്‍ കമ്ബനിയാണോ?

 

എക്സാലോജിക്: വിശദാന്വേഷണം വേണമെന്ന് കേരള ആർ.ഒ.സി.യും

 

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്ബനിയായ എക്സാലോജിക്കും സ്വകാര്യ കരിമണല്‍ കമ്ബനിയായ സി.എം.ആർ.എലും തമ്മിലുള്ള ഇടപാടില്‍ വിശദാന്വേഷണം ശുപാർശചെയ്ത് കേരള രജിസ്ട്രാർ ഓഫ് കമ്ബനി (കേരള ആർ.ഒ.സി.).

 

സി.എം.ആർ.എലിന്റെ 2016-17 മുതല്‍ തുടർച്ചയായി മൂന്നുവർഷത്തെ കണക്കുകള്‍ പരിശോധിച്ചു. അതില്‍ വീണയ്ക്കും അവരുടെ കമ്ബനിക്കും പ്രത്യേകമായി പണം നല്‍കിയതായി കണ്ടെത്തി. 96 ലക്ഷം രൂപയാണ് വീണയ്ക്കുമാത്രം നല്‍കിയത്. ഇതിനായി വീണയോ അവരുടെ കമ്ബനിയോ പ്രത്യേകിച്ച്‌ ഒരുസേവനവും സി.എം.ആർ.എലിന് നല്‍കിയിട്ടില്ല. കൃത്യമായ വിവരങ്ങളോ രേഖകളോ നല്‍കുന്നതിനും കഴിഞ്ഞിട്ടില്ല. നല്‍കിയ വിവരങ്ങള്‍ അവ്യക്തമാണ്.

 

ആരോപണം ഉയർന്ന സാഹചര്യത്തില്‍ വീണയും അവരുടെ കമ്ബനിയുമായുള്ള സി.എം.ആർ.എലിന്റെ ഇടപാടുകള്‍ വിശദമായി പരിശോധിക്കണം. സി.എം.ആർ.എല്‍, കെ.എസ്.ഐ.ഡി.സി., എക്സാലോജിക് എന്നീ കമ്ബനികളുടെ കണക്കുകളും പരിശോധിച്ചാലോ സത്യങ്ങളും വസ്തുതകളും ബോധ്യപ്പെടൂ. അതിനാല്‍ വിശദാന്വേഷണം വേണമെന്നും േകരള ആർ.ഒ.സി. ശുപാർശചെയ്തു.

 

സി.എം.ആർ.എലിന്റെ ഇടപാടുകള്‍ വിലയിരുത്തിയുള്ള റിപ്പോർട്ടാണ് കേരള ആർ.ഒ.സി. നല്‍കിയത്. സി.എം.ആർ.എല്‍. കേരളത്തില്‍ രജിസ്റ്റർചെയ്ത കമ്ബനിയാണ്. ആ നിലയ്ക്കാണ് വിഷയം അവർ അന്വേഷിച്ചതും. നേരത്തേ എക്സാലോജിക്കിനെതിരേ കർണാടക ആർ.ഒ.സി.യും റിപ്പോർട്ട് നല്‍കിയിരുന്നു. എക്സാലോജിക് കർണാടത്തില്‍ രജിസ്റ്റർചെയ്ത കന്പനിയായതിനാലാണ് അവർ വിഷയം പരിശോധിച്ചത്.

 

ഇല്ലാത്ത റിപ്പോർട്ടിന്റെ പേരില്‍ ഒരു സ്ത്രീയെ വേട്ടയാടരുത്- ഇ.പി. ജയരാജൻ

 

ആർ.ഒ.സി. റിപ്പോർട്ട് കോടതിവിധിയല്ല, അവരുടേതെന്ന് പറയുന്ന റിപ്പോർട്ടിന്റെ പേരില്‍ ഒരുസ്ത്രീയെ വേട്ടയാടുന്നത് അവസാനിപ്പിക്കണം. മുഖ്യമന്ത്രിയുടെ മകളായിപ്പോയെന്നതുകൊണ്ട് വീണയ്ക്കും ഇവിടെ ജീവിക്കണ്ടേ? വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് മാധ്യമങ്ങള്‍ പിൻമാറണം. ആർ.ഒ.സി. റിപ്പോർട്ടില്‍ മുഖ്യമന്ത്രിയുടെ പേര് പരാമർശിച്ചെന്ന് പ്രചരിപ്പിക്കുന്നു. ആരുകണ്ടു ആ റിപ്പോർട്ട്. രണ്ട് കമ്ബനികള്‍ നടത്തിയ ഇടപാടില്‍ മറ്റുള്ളവർക്കെന്ത് കാര്യം

 

Leave a comment

Your email address will not be published. Required fields are marked *