April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ജ. ഫാത്തിമാ ബീവിക്കും ഒ. രാജഗോപാലിനും പദ്മഭൂഷണ്‍; ആറ് മലയാളികള്‍ക്ക് പദ്മശ്രീ

ജ. ഫാത്തിമാ ബീവിക്കും ഒ. രാജഗോപാലിനും പദ്മഭൂഷണ്‍; ആറ് മലയാളികള്‍ക്ക് പദ്മശ്രീ

By editor on January 26, 2024
0 50 Views
Share

 

ന്യൂഡൽഹി : 2024-ലെ പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി.യുടെ മുതിർന്ന നേതാവുമായ ഒ. രാജഗോപാല്‍ എന്നിവർക്ക് പദ്മഭൂഷണ്‍ ലഭിച്ചു.

 

കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി. നാരായണൻ, കാസർകോട്ടെ നെല്‍ക്കർഷകൻ സത്യനാരായണ ബലേരി, എഴുത്തുകാരനും വിദ്യാഭ്യാസപ്രവർത്തകനുമായ പകരാവൂർ ചിത്രൻ നമ്ബൂതിരിപ്പാട് (മരണാനന്തരം), ആധ്യാത്മികാചാര്യൻ മുനി നാരായണപ്രസാദ്, തിരുവിതാംകൂർ കൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായ് തമ്ബുരാട്ടി എന്നീ മലയാളികളാണ് പദ്മശ്രീ പുരസ്കാരത്തിനർഹരായത്.

 

അഞ്ചുപേർക്കാണ് പദ്മവിഭൂഷണ്‍. 17 പേർക്ക് പദ്മഭൂഷണും 110 പേർക്ക് പദ്മശ്രീയും ലഭിച്ചു. വൈജയന്തിമാല ബാലി (കല), ചിരഞ്ജീവി (കല), വെങ്കയ്യ നായിഡു, ബിന്ദേശ്വർ പഥക് (സാമൂഹിക സേവനം – മരണാനന്തരം), പദ്മ സുബ്രഹ്മണ്യം (കല) എന്നിവർക്കാണ് പദ്മവിഭൂഷണ്‍ ലഭിച്ചത്.

 

ജസ്റ്റിസ് ഫാത്തിമ ബീവി (പൊതുകാര്യം), ഹോർമുസ്ജി എൻ. കാമ, മിഥുൻ ചക്രവർത്തി, സീതാറാം ജിൻഡാല്‍, യങ് ലിയു, അശ്വിൻ ബാലചന്ദ് മെഹ്ത, സത്യഭാരത മുഖർജി (മരണാനന്തരം), റാം നായിക്, തേജസ് മധുസൂദൻ പട്ടേല്‍, ഒ. രാജഗോപാല്‍ (പൊതുകാര്യം), ദത്തത്രായ് അംബദാസ് മയലൂ ഏലിയാസ് രാജ്ദത്ത്, തോഗ്ദാൻ റിൻപോച്ചെ (മരണാനന്തരം), പ്യാരിലാല്‍ ശർമ, ചന്ദ്രേശ്വർ പ്രസാദ് ഠാക്കൂർ, ഉഷ ഉതുപ്പ്, വിജയകാന്ത് (മരണാനന്തരം), കുന്ദൻ വ്യാസ് എന്നിവരാണ് പദ്മഭൂഷണ്‍ ലഭിച്ചവർ.

 

ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ പാർബതി ബറോ, ഗോത്രക്ഷേമപ്രവർത്തകൻ ജഗേശ്വർ യാദവ്, ഗോത്ര പരിസ്ഥിതി പ്രവർത്തകയും സ്ത്രീശാക്തീകരണപ്രവർത്തകയുമായ ചാമി മുർമു, സാമൂഹികപ്രവർത്തകൻ ഗുർവീന്ദർ സിങ്, ഗോത്ര പരിസ്ഥിതി പ്രവർത്തകൻ ദുഖു മാജി, ജൈവ കർഷക കെ. ചെല്ലമ്മാള്‍, സാമൂഹിക പ്രവർത്തകൻ സംഘാതൻകിമ, പാരമ്ബര്യചികിത്സകൻ ഹേംചന്ദ് മാഞ്ജി, പച്ചമരുന്ന് വിദഗ്ധ യാനുംഗ് ജമോഹ് ലെഗോ, ഗോത്ര ഉന്നമനപ്രവർത്തകൻ സോമണ്ണ, ഗോത്ര കർഷകൻ സർബേശ്വർ ബസുമതാരി, പ്ലാസ്റ്റിക് സർജറി വിദഗ്ധ പ്രേമ ധൻരാജ്, മല്ലഖമ്ബ് കോച്ച്‌ ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ, നേപ്പാള്‍ ചന്ദ്ര സൂത്രധാർ, ബാബു രാം യാദവ്, ദസരി, കൊണ്ടപ്പ, ജാങ്കിലാല്‍, ഗഡ്ഡം സാമയ്യ, മാച്ചിഹാൻ സാസ, ജോർദാൻ ലെപ്ച, ബദ്രപ്പൻ എം, സനാതൻ രുദ്രപാല്‍, ഭഗവത് പദാൻ, ഓംപ്രകാശ് ശർമ, സ്മൃതി രേഖ ചക്മ, ഗോപിനാഥ് സ്വെയിൻ, ഉമാ മഹേശ്വരി ഡി, അശോക് കുമാർ ബിശ്വാസ്, രതൻ കഹാർ, ശാന്തി ദേവി പാസ്വാൻ & ശിവൻ പാസ്വാൻ, യസ്ദി മനേക്ഷ ഇറ്റാലിയ എന്നിവർ പദ്മശ്രീ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.

 

രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം രണ്ട് ദിവസം മുമ്ബ് പ്രഖ്യാപിച്ചിരുന്നു. ബിഹാർ മുൻമുഖ്യമന്ത്രിയായിരുന്ന കർപ്പൂരി ഠാക്കൂറിന് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനത്തോടനുബന്ധിച്ച്‌ മരണാനന്തര ബഹുമതിയായാണ് ഭാരതരത്ന നല്‍കി ആദരിച്ചിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *