April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തലശേരി നഗരസഭ ബഡ്‌സ് രക്ഷാകർതൃ പരിശീലനം നടത്തി.

തലശേരി നഗരസഭ ബഡ്‌സ് രക്ഷാകർതൃ പരിശീലനം നടത്തി.

By editor on February 7, 2024
0 114 Views
Share

തലശേരി നഗരസഭ ബഡ്‌സ് രക്ഷാകർതൃ പരിശീലനം നടത്തി.

 

ബഡ്‌സ് സ്ഥാപനങ്ങളിൽ കടന്ന് വരുന്ന വിദ്യാർത്ഥികളുടെയും പരിശീലനാർഥികളുടെയും രക്ഷിതാക്കൾക്ക് മാനസിക പിന്തുണ നൽകുക, RPWD ആക്ട്, പോക്സോ ആക്ട്, ലീഗൽ ഗാർഡിയൻഷിപ്‌ എന്നിവയിൽ ബോധവൽക്കരണം എന്നിവ ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേനയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.നഗരസഭ കൗൺസിലർ ശ്രീമതി റാഷിദ ടീച്ചറുടെ അധ്യക്ഷതയിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ടി. സി. അബ്‌ദുൾ ഖിലാബ് ഉദ്ഘാടനം നിർവഹിച്ചു. ക്ലാസ്സ്‌ ശ്രീ. വിനോദ്. ആർ. പി. (സബ് ഇൻസ്‌പെക്ടർ, സിറ്റി പോലീസ് സ്റ്റേഷൻ കണ്ണൂർ )കൈകാര്യം ചെയ്തു. പരിപാടിയിൽ CDS വൈസ് ചെയർ പേഴ്സൺ ശ്രീമതി സാജിത ടീച്ചർ സ്വാഗതവും, ബഡ്‌സ് സ്കൂൾ ടീച്ചർ ശ്രീമതി. അർച്ചന. പി നന്ദി അർപ്പിക്കുകയും ചെയ്തു. സി ഡി എസ് മെംബർ സെക്രട്ടറി ശ്രീ ഹരി പുതിയില്ലത്ത് ആശംസ അറിയിച്ച് സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *