April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തലശ്ശേരി നഗരസഭ നമസ്തേ സ്കീം പ്രചാരണാർത്ഥം ഫ്ലാഷ് മൊബ് നടത്തി

തലശ്ശേരി നഗരസഭ നമസ്തേ സ്കീം പ്രചാരണാർത്ഥം ഫ്ലാഷ് മൊബ് നടത്തി

By editor on February 14, 2024
0 86 Views
Share

തലശ്ശേരി നഗരസഭ പരിധിയിൽ, സെപ്റ്റിക് ടാങ്ക് ക്ലീനിങ്, സെപ്റ്റിക് ടാങ്കർ വാഹനത്തിൽ മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്കായുള്ള ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ എക്കോസിസ്റ്റം (NAMASTE ) സ്കീമിന്റെ രെജിസ്ട്രേഷൻ ന്റെ പ്രചാരണാർത്ഥം ബി ഇ എം പി സ്കൂൾ ഗൈഡ്സ് വിദ്യാർഥിനികൾ തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺഹാൾ പരിസരത്തു ഫ്ലാഷ് മൊബ് നടത്തി . നമസ്തേ യുടെ രജിസ്ട്രേഷൻ ക്യാമ്പ് 13/02/24 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്‌ നഗരസഭ 150ആം വാർഷിക ഹാളിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ശ്രീമതി ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു . ഇത്തരം തൊഴിലിൽ ഏർപ്പെടുന്നവർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, തൊഴിൽ സുരക്ഷിതത്വം , പുനരധിവാസം എന്നിവ നമസ്തേ സ്കീമിലൂടെ നഗരസഭ ഉറപ്പാക്കു മെന്നു ചെയർപേഴ്സൺ അറിയിച്ചു. നഗരസഭ പരിധിയിലെ കക്കൂസ് മാലിന്യം കൈകാര്യം ചെയ്യുന്ന മുഴുവൻ തൊഴിലാളികളും പ്രസ്തുത രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *