April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തലായി ഫിഷിംഗ് ഹാർബറിൽ ഇന്ന് 3 ചെറിയ ബോട്ടുകളും,ഇന്നലെയും മിനിയാന്നുമായി 2 ബോട്ടുകളും അടക്കം ആകെ 5 ബോട്ടുകൾ തലശ്ശേരി കോസ്റ്റൽ പോലീസ് അകാരണമായി പിടിച്ചെടുത്തു

തലായി ഫിഷിംഗ് ഹാർബറിൽ ഇന്ന് 3 ചെറിയ ബോട്ടുകളും,ഇന്നലെയും മിനിയാന്നുമായി 2 ബോട്ടുകളും അടക്കം ആകെ 5 ബോട്ടുകൾ തലശ്ശേരി കോസ്റ്റൽ പോലീസ് അകാരണമായി പിടിച്ചെടുത്തു

By editor on February 17, 2024
0 103 Views
Share

തലായി ഫിഷിംഗ് ഹാർബറിൽ ഇന്ന് 3 ചെറിയ ബോട്ടുകളും,ഇന്നലെയും മിനിയാന്നുമായി 2 ബോട്ടുകളും അടക്കം ആകെ 5 ബോട്ടുകൾ തലശ്ശേരി കോസ്റ്റൽ പോലീസ് അകാരണമായി പിടിച്ചെടുത്തു .മുൻ കാലങ്ങളിൽ ഇത് പോലെ പിടിച്ചെടുത്ത ബോട്ടുകൾക്ക് ഒരു ലക്ഷം രൂപയടക്കം ഫൈൻ ഇട്ടു. ഇന്ന് രാവിലെ ബോട്ടുകൾ പിടിച്ചെടുക്കാൻ ശ്രമിച്ച പോലീസും ഇത് തടയാൻ ശ്രമിച്ച ഹാർബറിൽ ചെറു ബോട്ടുകളിലെ

മത്സ്യത്തൊഴിലാളികളും തമ്മിൽ പോലീസുമായി വലിയ വാക്കേറ്റവും ബഹളവും ഉണ്ടായി. DCC മെമ്പർ കെ.ശിവദാസൻ, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് ജന സെകട്ടറി എം.വി. സതീശൻ. യൂത്ത് ലീഗ് നേതാവ് റഷീദ് തലായി എന്നിവർ തൽസമയം അവിടെ ചെന്ന് പോലീസുമായും മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചു താൽക്കാലിക പരിഹാരം ഉണ്ടാക്കി. പോലീസും, മത്സ്യത്തൊഴി ലാളികളും തമ്മിൽ കൂടുതൽ ചർച്ചകൾ നടത്താമെന്നും ധാരണയായി.

കരയിൽ നിന്നും 5 നോട്ടിക്കൽ മൈൽ അപ്പുറത്ത് ഉള്ള കടലിൽ മാത്രമേ ചെറു ബോട്ടുകൾ ക്ക്‌ മത്സ്യം പിടിക്കാവൂ എന്ന നിയമം ലംഘിച്ചു ചെറിയ ബോട്ടുകൾ മത്സ്യം പിടിക്കുന്നവെന്ന് കളവായി പറഞ്ഞാണ് തീരദേശ പോലീസു ഇന്നലെയും ഇന്നും മിനിയാന്നുമായി 5 ബോട്ടുകൾ പിടിച്ചെടുത്തത്. 5 നോട്ടിക്കൽ മൈലിനുള്ളിൽ ചെറിയ ബോട്ടുകൾ മത്സ്യം പിടിച്ചെന്ന് പോലീസ് പറയുന്നത് പൂർണ്ണമായും കളവാണ്.

40 മീറ്റർ വലിപ്പമുള്ള ബോട്ടുകൾ കടൽ നിയമങ്ങൾ പാലിച്ചു മാത്രമാണ് തലായിയിൽ മത്സ്യം പിടിക്കുന്നത്.

എന്നാൽ 110 മീറ്റർ വലിപ്പമുള്ള യന്ത്ര വൽകൃത ബോട്ടുകൾ ആഴക്കടലിൽ മത്സ്യം പിടിക്കുന്നതിനു പകരം കരയിൽ നിന്നും 3 മീറ്റർ നോട്ടിക്കൽ മൈലിൽ പോലും വന്ന് പോലും മത്സ്യം പിടിക്കുന്നു. ഇത് തടയാത്ത തീര ദേശ പോലീസ് വലിയ യന്ത്രവൽകൃത ബോട്ടുകളെയും ബോട്ടു ഉടമകളെയും സഹായിക്കാനാണ് ചെറു ബോട്ടുകൾ പിടിക്കുന്നതെന്ന് DCC മെമ്പർ കെ.ശിവദാസൻ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് ജന.സെകട്ടറി എം.വി സതീശൻ ആരോപിച്ചു.

 

വലിയ യന്ത്രവൽക്കൃത ബോട്ടുകൾക്ക് കടലിൽ യഥേഷ്ടം എവിടെയും മത്സ്യം പിടിക്കാൻ കൂട്ടു നിൽക്കുന്ന തലശ്ശേരിയിലെ തീരദേശ പോലീസ്, ചെറിയ ബോട്ടുകൾ അന്യായമായി പിടിച്ചെടുത്തു വൻ പിഴ ഈടാക്കുന്നത് തടയണമെന്ന് DCC മെമ്പർ കെ.ശിവദാസൻ, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് ജന.സെക്രട്ടറി എം.വി. സതീശൻ എന്നിവർ ബഹു.ഫിഷറീസ് വകുപ്പു മന്ത്രി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് അയച്ച നിവേദനത്തിലൂടെ പറഞ്ഞു-

Leave a comment

Your email address will not be published. Required fields are marked *