April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • രാഹുല്‍ ഗാന്ധി വയനാട്ടില്‍ ‘ടൂറിസ്റ്റ് ‘ കാട്ടാന ആക്രമണമുണ്ടായി ഒരാഴ്ചയിലേറെ കഴിഞ്ഞാണ് എംപി മണ്ഡലത്തിലെത്തിയത്

രാഹുല്‍ ഗാന്ധി വയനാട്ടില്‍ ‘ടൂറിസ്റ്റ് ‘ കാട്ടാന ആക്രമണമുണ്ടായി ഒരാഴ്ചയിലേറെ കഴിഞ്ഞാണ് എംപി മണ്ഡലത്തിലെത്തിയത്

By editor on February 18, 2024
0 196 Views
Share

 

ദില്ലി:വയനാട്ടില്‍ മൂന്ന് പേരെ കാട്ടാന ചവിട്ടിക്കൊന്നിട്ടും എംപി മണ്ഡലം സന്ദര്‍ശിക്കാന്‍ വൈകിയതിനെ അപലപിച്ച്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്.രാഹുല്‍ ഗാന്ധി ടൂറിസ്റ്റാണ്.

വിനോദസഞ്ചാരി ആയിട്ടല്ല രാഹുല്‍ സ്വന്തം മണ്ഡലത്തില്‍ പോകേണ്ടത്.വയനാട്ടിലെ ജനങ്ങളോട് പിണറായി വിജയൻ സർക്കാർ ജനാധിപത്യവിരുദ്ധ നടപടികളെടുക്കുന്നു.വനംവകുപ്പ് വാച്ചർക്ക് മതിയായ ചികിത്സാ നല്‍കിയില്ലെന്ന് കുടുംബം പറയുന്നു.ആനയുടെ ചവിട്ടേറ്റയാളെ മെഡിക്കല്‍ കോളജുകള്‍ തമ്മില്‍ മാറേണ്ടി വരുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്.മാനന്തവാടി മെഡിക്കല്‍ കോളേജ് പേരിനുമാത്രമാണ്. ബോര്‍ഡ് വച്ചതുകൊണ്ടുമാത്രം ആശുപത്രി മെഡിക്കല്‍ കോളേജാകില്ല.താലൂക്ക് ആശുപത്രിയുടെ മുന്നിലാണ് മെഡിക്കല്‍ കോളേജ് എന്ന പേര് വച്ചത്.

 

വന്യമൃഗശല്യങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ മതിയായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിന്‍റെ മാർഗ്ഗനിർദേശങ്ങള്‍ ഉണ്ട്.വനംമന്ത്രി ടിവി കണ്ടു രസിക്കുകയല്ല വേണ്ടത്.എന്തിനാണ് ഇങ്ങനെ ഒരു മന്ത്രിയെ പിണറായി വിജയൻ സംരക്ഷിക്കുന്നത്.മുഖ്യമന്ത്രി ഇന്ന് കോഴിക്കോടുണ്ട്.മുഖം മിനുക്കാൻ പിആര്‍ എക്സർസൈസ്സാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു

Leave a comment

Your email address will not be published. Required fields are marked *