April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കണ്ണൂരില്‍ മയക്ക് മരുന്ന് കടത്ത് കേസില്‍ രണ്ടു പ്രതികള്‍ക്ക് 12 വര്‍ഷം കഠിന തടവ് ; കേസില്‍ കൂറുമാറിയ സി പി എം നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോടതി ഉത്തരവ്

കണ്ണൂരില്‍ മയക്ക് മരുന്ന് കടത്ത് കേസില്‍ രണ്ടു പ്രതികള്‍ക്ക് 12 വര്‍ഷം കഠിന തടവ് ; കേസില്‍ കൂറുമാറിയ സി പി എം നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോടതി ഉത്തരവ്

By editor on February 25, 2024
0 116 Views
Share

ഇരിട്ടി : കർണ്ണാടകത്തില്‍ നിന്നും കാറില്‍ കടത്തി കൊണ്ട് വരികയായിരുന്ന മയക്കുമരുന്നുമായി പിടിയിലായ രണ്ട് പ്രതികള്‍ക്ക് 12 വർഷം കഠിന തടവും,ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കണ്ണൂർ ഇരിട്ടി കീഴൂർ ഉളിയില്‍ കുന്നും കീച്ചല്‍ സായിഖർ ഹൗസില്‍ ജസീർ എസ് എം(44),ഇരിട്ടി ഉളിയില്‍ നരയൻ പാറ പി കെ ഹൗസില്‍ സമീർ പി കെ(46)എന്നിവരെയാണ് വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി പി എം സുരേഷ്ബാബു ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം.

ഈ കേസില്‍ കൂറുമാറിയ ആറും,ഏഴും സാക്ഷികളായ സി പി എം നേതാക്കള്‍ ക്കെതിരെ സി ആർ പി സി സെക്ഷൻ 344 പ്രകാരം നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു .സി പി എം പായം ലോക്കല്‍ കമ്മറ്റി അംഗവും മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായ ഇരിട്ടി കിളിയത്തറ നടുവിലേടത്ത് പി എൻ സുരേഷ്(54),നിലവില്ലാത്തെ പഞ്ചായത്ത് മെമ്ബർ ഇരിട്ടി വിളമന കിളിയന്തറ മടത്തി പറമ്ബില്‍ അനില്‍ എം കൃഷ്ണൻ(44)എന്നിവരാണ് കോടതിയില്‍ കൂറുമാറിയത് .

 

കോടതിക്ക് മുന്നില്‍ തെറ്റായ തെളിവുകള്‍ നല്‍കിയതിന് നീതിയുടെ താല്‍പര്യം പരിഗണിച്ച്‌ ഇവർക്കെതിരെയുള്ള നടപടി തുടരാനും കോടതി ഉത്തരവിട്ടു. കേസിലെ പ്രതിയായ എസ്‌എം ജസീർ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന നേതാവും ഇരിട്ടി പ്രഗതി കോളേജിലെ അധ്യാപകനും ആത്മീയ പ്രഭാഷകനുമായ ഇരിട്ടി പുന്നാട്ടെ അശ്വിനി കുമാർ കേസിലെ പ്രതികളിലൊരാളാണ്.

 

ഈ കേസിൻ്റെ വിചാരണ തലശേരി കോടതിയില്‍ നടന്നു വരുമ്ബോഴാണ് ഇയാള്‍ മയക്കുമരുന്നുവായി പിടിയിലായത് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു ബംഗ്ളൂരില്‍ നിന്നാണ് പ്രതികള്‍ മെത്താഫിറ്റ് മാനുമായി കാറില്‍എത്തിയത്.

 

ഇരിട്ടി കൂട്ടുപുഴയില്‍ നിന്നും 2020 ലാണ് 300 ഗ്രാം മൈത്താ ഫിറ്റ് മാനുമായി അറസ്റ്റു ചെയ്തത് ഇരിട്ടി എസ് ഐ സുനില്‍ കുമാറിൻ്റെ നേതൃത്വത്തിൻ്റെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്

Leave a comment

Your email address will not be published. Required fields are marked *