April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മാധ്യമ പ്രവർത്തക കൂട്ടായ്മ കേരള റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) ഐഡൻ്റിറ്റി (തിരിച്ചറിയൽ) കാർഡ് വിതരണത്തിൻ്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മാഹിയിൽ നടത്തി.

മാധ്യമ പ്രവർത്തക കൂട്ടായ്മ കേരള റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) ഐഡൻ്റിറ്റി (തിരിച്ചറിയൽ) കാർഡ് വിതരണത്തിൻ്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മാഹിയിൽ നടത്തി.

By editor on February 29, 2024
0 92 Views
Share

മാഹി: മാധ്യമ പ്രവർത്തക കൂട്ടായ്മ കേരള റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) ഐഡൻ്റിറ്റി (തിരിച്ചറിയൽ) കാർഡ് വിതരണത്തിൻ്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മാഹിയിൽ നടത്തി.

ജീവകാരുണ്യ പ്രവർത്തകനും മാഹി മുൻ നഗരസഭാ കൗൺസിലറുമായ പള്ളിയൻ പ്രമോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് എൻ.വി.അജയകുമാർ അധ്യക്ഷത വഹിച്ചു. കെ.ആർ.എം.യു.സംസ്ഥാന സെക്രട്ടറി സന്ദീപ് കണ്ണാടിപ്പറമ്പ് ആദ്യ ഐ.ഡി.കാർഡ് മേഖലാ വൈസ് പ്രസിഡൻ്റ് ഷാർഗി ഗംഗാധറിന് നൽകി വിതരണോദ്ഘാടനം ചെയ്തു. മൺമറഞ്ഞ മാധ്യമ പ്രവർത്തകർ സി.എച്ച്.ഗംഗാധരൻ, സി.ദാസൻ, സി.വി.സുലൈമാൻ ഹാജി, ശ്രീജിത്ത് ബേപ്പൂർ എന്നിവരെ അനുസ്മരിച്ചു.

മാധ്യമ പ്രവർത്തക കൂട്ടായ്മക്ക് സർക്കാർ കെട്ടിടം ഓഫീസിനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

മാധ്യമ പ്രവർത്തകർക്കായി തുടങ്ങി ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളെ ചേർത്തു. ജില്ലാ പ്രസിഡൻ്റ് അബ്ദുൾ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.

Leave a comment

Your email address will not be published. Required fields are marked *