April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ടാക്സ് കണസൾട്ടന്റ & പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ, കേരള വനിത സംഗമം.

ടാക്സ് കണസൾട്ടന്റ & പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ, കേരള വനിത സംഗമം.

By editor on March 12, 2024
0 76 Views
Share

ടാക്സ് കണസൾട്ടന്റ & പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ, കേരള

വനിത സംഗമം.

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ചു ടാക്സ് കണസൾട്ടന്റ്സ് &പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ, കേരള – തലശ്ശേരി യൂണിറ്റ് ന്റെ ആഭിമുഖ്യത്തിൽ ജില്ലാ തല വനിത സംഗമം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ സബിത. വി യുടെ അധ്യക്ഷത യിൽ തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ IAS വനിത സംഗമം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ കെ എം ജമുന റാണി മുഖ്യ പ്രഭാഷണം നടത്തി.’സ്ത്രീകളും സൈബർ നിയമങ്ങളും ‘ എന്ന വിഷയത്തിൽ സീനിയർ സൈബർ പോലീസ് ഓഫീസർ സിന്ധു ജീജേഷ് ഉം ‘ സ്ത്രീ ശാക്തീകരണം ‘ എന്ന വിഷയത്തിൽ സഖി one സ്റ്റോപ്പ്‌ സെന്റർ ജില്ലാ അഡ്മിനിസ്ട്രേറ്റർ കുമാരി. ഹർഷ. പി. പി യും സെമിനാർ നടത്തി.

ചടങ്ങിൽ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കളെ കളക്ടർ അനുമോദിച്ചു.

സംസ്ഥാനത്തെ ഏറ്റവും നല്ല സബ് കളക്ടർ ക്കുള്ള പുര സ്കാരം നേടിയ സബ് കളക്ടറെ സംസ്ഥാന സെക്രട്ടറി വി പ്രകാശൻ ആദരിച്ചു. സെക്രട്ടറി റിയാസുദീൻ പി കെ. സ്വാഗതം പറഞ്ഞു.

മെമ്പർമാരുടെ വിവിധ കലാപരിപാടികൾ, വനിത ദിന ക്വിസ് മത്സരം എന്നിവ നടന്നു.

ഷഹനാസ് സി. കെ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടു കൂടി പരിപാടി അവസാനിച്ചു.

Leave a comment

Your email address will not be published. Required fields are marked *