April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഞായറാഴ്ച വരെ രക്ഷയില്ല; സംസ്ഥാനത്ത് 9 ജില്ലകളിൽ ചൂട് കൂടും

ഞായറാഴ്ച വരെ രക്ഷയില്ല; സംസ്ഥാനത്ത് 9 ജില്ലകളിൽ ചൂട് കൂടും

By editor on March 14, 2024
0 35 Views
Share

 

സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ഒൻപത് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തൃശൂരിൽ 37°C വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ( chances of high temperature in 9 districts till sunday )

 

സാധാരണ രേഖപ്പെടുത്തുന്നതിനേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില വർധനവ് ഉണ്ടായേക്കാം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. തീപിടുത്തത്തിലുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണം.

Leave a comment

Your email address will not be published. Required fields are marked *