April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങള്‍ കവരുന്നത് പതിവ്; അനുവധക്കേസ് പ്രതി 29 വര്‍ഷമായി സ്ഥിരം കുറ്റവാളി

സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങള്‍ കവരുന്നത് പതിവ്; അനുവധക്കേസ് പ്രതി 29 വര്‍ഷമായി സ്ഥിരം കുറ്റവാളി

By editor on March 19, 2024
0 53 Views
Share

 

കോഴിക്കോട് പേരാമ്പ്ര അനു വധക്കേസിലെ പ്രതി മുജീബ് റഹ്‌മാന്‍ 29 വര്‍ഷമായി സ്ഥിരം കുറ്റവാൡയെന്ന് പൊലീസ്. വിവിധ ജില്ലകളിലായി മുബീബ് 56 കേസുകളില്‍ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ മുജീബ് റഹ്‌മാനെ നിരീക്ഷിക്കുന്നതില്‍ പൊലീസ് സംവിധാനവും പരാജയപ്പെട്ടു(Anu murder case accused mjeeb rahman is a habitual offender for 29 years)

 

പത്തൊമ്പതാം വയസില്‍ പിടിച്ചുപറിയില്‍ തുടങ്ങി. ഏറെ വൈകാതെ വാഹന മോഷണത്തിലേക്ക് മുജീബ് കടന്നു. കേരളത്തില്‍ നിന്ന് കാറുകള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലെത്തിച്ച് കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പന്‍ റഹീമിന് കൈമാറും. 2001 മുതല്‍ 10 വര്‍ഷം ഇതായിരുന്നു പതിവ്. മോഷണം പിടിച്ചുപറി എന്നിവക്കൊപ്പം സ്ത്രീകളെ ആക്രമിച്ച് ബലാത്സംഗം ചെയ്യുകയും ആഭരണങ്ങള്‍ കവരുന്നതുമായിരുന്നു മുജീബിന്റെ രീതി.

2020ല്‍ മുത്തേരിയില്‍ വയോധികയെ, ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റിയാണ് കെട്ടിയിട്ട് പീഡിപ്പിച്ചത്. പേരാമ്പ്രയില്‍ അനുവിനെ തലക്കടിച്ച് ബോധരഹിതയാക്കിയാണ് വെള്ളത്തില്‍ ചവിട്ടി താഴ്ത്തിയത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 56 കേസുകള്‍ മുജീബിനെതിരെ നിലവിലുണ്ട്. എന്നാല്‍ ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളില്‍ മാത്രമാണ്.

Leave a comment

Your email address will not be published. Required fields are marked *