April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • നിർമിത ബുദ്ധി നീതിപൂർവകമാകണം : ഡി. ബി. ബിനു.

നിർമിത ബുദ്ധി നീതിപൂർവകമാകണം : ഡി. ബി. ബിനു.

By editor on March 20, 2024
0 87 Views
Share

നിർമിത ബുദ്ധി നീതിപൂർവകമാകണം : ഡി. ബി. ബിനു.

കൊച്ചി :

മനുഷ്യനെപ്പോലെ ചിന്തിക്കാനും വിശകലനം ചെയ്യാനും പ്രോഗ്രാം ചെയ്തിരിക്കുന്നതാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്.

എന്നാൽ, അതിൽ അനുതാപമോ സഹതാപമോ മനുഷ്യത്വമോ പോലും ഉണ്ടാകണമെന്നില്ല.

മാനുഷികഭാവങ്ങളെ ധാർമ്മികമായും സുതാര്യമായും ഉപയോഗിക്കാവുന്ന ഒരു ചട്ടക്കൂട്

എ.ഐയിൽ വേണം. എങ്കിൽമാത്രമേ അത് നീതിപൂർവകമാകൂഎന്ന് ഉപഭോക്തൃ കമ്മീഷൻ പ്രസിണ്ടൻ്റ് ഡി.ബി .ബിനു അഭിപ്രായപ്പെട്ടു.

ചാവറ കൾച്ചറൽ സെൻറർ, ആർ. ടി. ഐ. കേരള ഫെഡറേഷൻ സഹകരണത്തോടെ, ഉത്തരവാദിത്വപൂർണ്ണവും നീതിപൂർവ്വകവുമായുള്ള നിർമ്മിതി ബുദ്ധിയുടെ ഉപയോഗം എന്ന് വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് സി.എം. ഐ. അധ്യക്ഷതവഹിച്ചു. നിർമ്മിത ബുദ്ധി നല്ലതുപോലെ ഉപയോഗിക്കാൻ സാധിക്കും എന്നാൽ തെറ്റായി ഉപയോഗിച്ചാൽ അത് ആണവായുധം പോലെ അപകടകരം തന്നെയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജയ്സൺ പോൾ മുളേരിക്കൽ സി.എം.ഐ അഭിപ്രായപ്പെട്ടു. നിർമ്മിത ബുദ്ധി ഉപയോഗിച്ചുകൊണ്ട് മനുഷ്യൻ മനുഷ്യനെ തന്നെ പറ്റിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി. ഐ.എസ് ജോയിൻറ് ഡയറക്ടർ ജുനിത ടി.ആർ. വിവിധ സ്റ്റാൻഡേർഡുകളെ കുറിച്ച് സംസാരിച്ചു. ഐ.

എസ്.ഒ,ഹാൾമാർക്ക് പോലെ ഓരോ മുദ്രയും ഫലപ്രദമായി അറിയുകയും പ്രവർത്തിക്കുകയും ചെയ്താൽ മാത്രമേ മികച്ച ഉൽപ്പന്നമോ സേവനമോ ലഭിക്കുകയുള്ളുവെന്നും ജുനിത ടി. ആർ. അഭിപ്രായപ്പെട്ടു.സെക്രെഡ് ഹാർട്ട് കോളേജ് കോമെഴ്‌സ് വിഭാഗം അസി. പ്രൊഫസർ ജെയിംസ് വി. ജോർജ് പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *