April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പിന്നാമ്പുറത്ത് അധികാരം നിയന്ത്രിക്കുന്നവർ മയ്യഴി വാഴുന്നു – ഇരുട്ടിൻ്റെ മറവിൽ മരം മുറിച്ചു മാറ്റിയവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് ഭയമോ?- മയ്യഴിപ്പുഴ സംരക്ഷണ സമിതി

പിന്നാമ്പുറത്ത് അധികാരം നിയന്ത്രിക്കുന്നവർ മയ്യഴി വാഴുന്നു – ഇരുട്ടിൻ്റെ മറവിൽ മരം മുറിച്ചു മാറ്റിയവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് ഭയമോ?- മയ്യഴിപ്പുഴ സംരക്ഷണ സമിതി

By editor on March 20, 2024
0 88 Views
Share

പിന്നാമ്പുറത്ത് അധികാരം നിയന്ത്രിക്കുന്നവർ മയ്യഴി വാഴുന്നു – ഇരുട്ടിൻ്റെ മറവിൽ മരം മുറിച്ചു മാറ്റിയവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് ഭയമോ?- മയ്യഴിപ്പുഴ സംരക്ഷണ സമിതി

 

മാഹി : ഇരുട്ടിൻ്റെ മറവിൽ മരം മുറി മയ്യഴിയിൽ വീണ്ടും.

സർക്കാർ സംവിധാനത്തേക്കാൾ അധികാരമുള്ളവർ വാഴുന്നിടമാണ് മയ്യഴി എന്ന് തെളിയിക്കുന്നതാണ് എന്ന് ജനം വിശ്വസിക്കണം എന്നാണ് ഐ.കെ.കുമാരൻ മാസ്റ്റർ റോഡിൽ രാത്രി നടന്ന മരം മുറിയെ വിശേഷിപ്പിക്കേണ്ടത്.തണൽ മരങ്ങൾ ആവുന്നത്രയിടങ്ങളിൽ വളർത്തുക എന്നത് സമൂഹവും സർക്കാരും സ്വീകരിച്ച പൊതു നയമാണ്.നല്ല വളർച്ചയെത്തിയ എട്ടോളം മരങ്ങളാണ് രാത്രിയുടെ മറവിൽ വെട്ടി മാറ്റിയത്, അതും പൊതു സ്ഥലത്തുനിന്ന്. ഇതിൽ സ്വയമേവ നിയമ നടപടി സ്വീകരിക്കേണ്ട മാഹി അഡ്മിനിസ്റ്റ്രേഷൻ പൊതു പരാതി ലഭിച്ചിട്ടും നടപടി എടുക്കുന്നില്ലെങ്കിൽ പിന്നാമ്പുറത്ത് അധികാരം നിയന്ത്രിക്കുന്നവർ മയ്യഴി വാഴുന്നു എന്ന് ധരിക്കുന്നതിൽ തെറ്റില്ല. ആ മരങ്ങൾ എന്തസൗകര്യമാണ് സമീപ സ്ഥലമുടമക്കുണ്ടാക്കുന്നതെന്ന് അവിടം സന്ദർശിച്ചവർക്കൊന്നും മനസ്സിലാവുന്നില്ല. അഥവാ അങ്ങനെ ഉണ്ടെങ്കിൽ അത് രാത്രി മുറിക്കുവാൻ അവകാശം നൽകുന്ന അധികാരം ആരാണ് നൽകുന്നതെന്നറിയാൻ ജനംങ്ങൾക്കറിയാൻ അവകാശമുണ്ട്. മരംമുറിച്ചു മാറ്റിയവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ മയ്യഴിപ്പുഴ സംരക്ഷണ സമിതിക്കുവേണ്ടി പ്രസിഡൻ്റ് വിജയൻ കൈനാടത്ത് ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *