April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘മണി നേരിട്ടത്തിലും വലിയ ജാതിയധിക്ഷേപമാണ് താൻ നേരിടുന്നത്’; കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ Bureau report 1 hour ago

‘മണി നേരിട്ടത്തിലും വലിയ ജാതിയധിക്ഷേപമാണ് താൻ നേരിടുന്നത്’; കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ Bureau report 1 hour ago

By editor on March 21, 2024
0 56 Views
Share

മണി നേരിട്ടത്തിലും വലിയ ജാതിയധിക്ഷേപമാണ് താൻ നേരിടുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ. നിരന്തരം ജാതി അധിക്ഷേപം നേരിടുകയാണ്. സത്യഭാമയുടെ പരാമർശം പട്ടികജാതി സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണ്. പരാമർശത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ല എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ് എന്നും സത്യഭാമ അധിക്ഷേപിച്ചു. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ്. സൗന്ദര്യമുള്ള പുരുഷന്മാർക്ക് മാത്രമേ മോഹിനിയാട്ടം ഭംഗിയിൽ ചെയ്യാൻ കഴിയൂ. നിറമുള്ള ശരീരവും ഭംഗിയുള്ളവരും മാത്രമേ മോഹിനിയാട്ടം കളിക്കാവുയെന്നും സത്യഭാമ പറഞ്ഞു.

പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു. ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണൻ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *