April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ലോക വനം ദിനത്തിൽ സാമൂഹ്യദ്രോഹികളാൽ മുറിച്ചു മാറ്റപ്പെട്ട വ്യക്ഷങ്ങൾക്ക് പുതുജീവൻ നൽകാനുള്ള പ്രവർത്തനങ്ങൾ ചൂടിക്കോട്ടയിൽ നടന്നു.*

ലോക വനം ദിനത്തിൽ സാമൂഹ്യദ്രോഹികളാൽ മുറിച്ചു മാറ്റപ്പെട്ട വ്യക്ഷങ്ങൾക്ക് പുതുജീവൻ നൽകാനുള്ള പ്രവർത്തനങ്ങൾ ചൂടിക്കോട്ടയിൽ നടന്നു.*

By editor on March 21, 2024
0 56 Views
Share

*ലോക വനം ദിനത്തിൽ സാമൂഹ്യദ്രോഹികളാൽ മുറിച്ചു മാറ്റപ്പെട്ട വ്യക്ഷങ്ങൾക്ക് പുതുജീവൻ നൽകാനുള്ള പ്രവർത്തനങ്ങൾ ചൂടിക്കോട്ടയിൽ നടന്നു.*

*മാഹി :ഇന്ന് ലോക വനം ദിനം, ആറ് വർഷങ്ങൾക്ക് മുൻപ് ചൂടിക്കോട്ടയിൽ വനം സംരക്ഷണത്തിന്റെ ഭാഗമായി എൻ എസ്സ് എസ്സി ന്റെ സഹകരണത്തോടെ അന്നത്തെ മാഹി അഡ്മിനിസ്ട്രേറ്റർ വെച്ചു പിടിപ്പിച്ച വ്യക്ഷ തൈകൾ പ്രകൃതി സ്നേഹിയായ പ്രേമൻ കല്ലാട്ടിന്റെ പരിപാലനത്തിൽ വ്യക്ഷങ്ങളായി മാറിയിരുന്നു. ഈ വൃക്ഷങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു സ്വകാര്യ വ്യക്തിയുടെ വ്യാപാര സമുച്ചയത്തിന്റെ പണി തുടങ്ങുന്നതിന്റെ ഭാഗമായി മനോഹരമായി വളർന്ന വ്യക്ഷങ്ങൾ കഴുത്തറക്കപ്പെട്ടത്. ഇന്ന് ലോക വ്യക്ഷ ദിനതിൽ മുറിക്കപ്പെട്ട വൃക്ഷങ്ങൾക്ക് പുതുജീവൻ കൊടുക്കുക എന്ന ഉദ്ദേഷത്തോടെ രാവിലെ 11 മണിക്ക് ചൂടിക്കോട്ടയിൽ വെച്ചു നടന്ന പരിപാടിയിൽ നദീജല സംരക്ഷണ സമിതി പ്രവർത്തകരായ വിജയൻ കയനാടത്ത്, രാജലക്ഷ്മി സി കെ, പളളിയൻ പ്രമോദ്, പി പി റിയാസ് വട്ടക്കാരി കൈതാൽ, രജീഷ് കാരായി,ലൈസോൺ ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു. പ്രകൃതിയുടെ സംന്തുലിതാവസ്ഥക്ക് മരങ്ങൾ നൽകുന്ന സംഭാവനകളെക്കുറിച്ചും, നിരവധി പരാതികൾ നൽകിയിട്ടും സർക്കാർ വകുപ്പുകൾ ഗൗരവമായി ഈ വിഷയത്തെക്കണ്ട് നടപടി എടുക്കാത്തതിനെക്കുറിച്ചും പള്ള്യയൻ പ്രമോദും സി കെ രാജലക്ഷ്മിയും സംസാരിച്ചു.തുടർന്ന് വിജയൻ കയനാടത്തിന്റെ നേതൃത്വത്തിൽ മയ്യഴിപ്പുഴ സംരക്ഷണ സമിതി റീജനൽ അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി. നേരത്തെ ടീം ചൂടിക്കോട്ടക്ക് വേണ്ടി പി പി റിയാസും, മുൻ കൗൺസിലറും ഇന്റർനാഷണൽ ഹ്യുമൻ റൈറ്റ്സ് ഫൗണ്ടേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പള്ളിയൻ പ്രമോദും പരാതി നൽകിയിരുന്നു.*

Leave a comment

Your email address will not be published. Required fields are marked *