April 17, 2025
  • April 17, 2025
Breaking News
  • Home
  • Uncategorized
  • ‘അറസ്റ്റ് നിയമവിരുദ്ധം; ഇഡി പ​കപോക്കുന്നു’; അരവിന്ദ് കെജ്രിവാൾ

‘അറസ്റ്റ് നിയമവിരുദ്ധം; ഇഡി പ​കപോക്കുന്നു’; അരവിന്ദ് കെജ്രിവാൾ

By editor on March 22, 2024
0 62 Views
Share

ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും കെജ്രിവാൾ പ്രതികരിച്ചു. 70,000 രൂപ മാത്രമാണ് കണ്ടെത്തിയത്. തെളിവില്ലാത്തതിനാലാണ് ഇഡിയ്ക്ക് തിടുക്കമെന്ന് കെജ്‌രിവാൾ പറഞ്ഞു.(Delhi CM Arvind Kejriwal against ED Arrest)

അതേസമയം മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കി. റോസ് അവന്യൂ കോടതിയിൽ വാദം തുടരുകയാണ്. പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. കോടതി പരിസരത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഗൂഢാലോചന നടത്തിയത് കെജ്‌രിവാൾ ആണെന്ന് ഇഡി പറഞ്ഞു. ലഭിച്ച പണം ഗോവ തെരഞ്ഞെടുപ്പിനായി വിനിയോഗിച്ചെന്നും ഇഡി. കൈക്കൂലി നൽകിയവർക്കും കൂടുതൽ പണം നൽകിയവർക്കും ലൈസൻസ് നൽകിയെന്നാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയാണു കേജ്‌രിവാളിനു വേണ്ടി ഹാജരായത്.

Leave a comment

Your email address will not be published. Required fields are marked *