April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ബി ജെ പി ആകാതിരിക്കാൻ ഇടത് മുന്നണിയെ വിജയിപ്പിക്കുക,,,, ഐ ഷിഹാബുദീൻ

പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ബി ജെ പി ആകാതിരിക്കാൻ ഇടത് മുന്നണിയെ വിജയിപ്പിക്കുക,,,, ഐ ഷിഹാബുദീൻ

By editor on March 23, 2024
0 117 Views
Share

പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ബി ജെ പി ആകാതിരിക്കാൻ ഇടത് മുന്നണിയെ വിജയിപ്പിക്കുക,,,, ഐ ഷിഹാബുദീൻ

കായംകുളം :പാർലമെന്റിൽ ബിജെപിയായി കോൺഗ്രസ്‌ മാറാതിരിക്കാൻ ഇടതുപക്ഷത്തിന്‌ നല്ല അംഗബലമുണ്ടാകണം. ഏതുസമയത്തും ബിജെപിയിൽ ചേരാനുള്ള

മാനസികാവസ്ഥയിലാണ്‌ കോൺഗ്രസെന്ന് കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ പ്രസ്ഥാപിച്ചു,ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ 2004ന്‌ സമാനമായി വൻ വിജയം നേടുമെന്നും,,ആലപ്പുഴ ലോക സഭാ മണ്ഡലംഎൽ ഡി എഫ് സ്ഥാനാർഥി എ എം ആരിഫ്ന്റെ പ്രചരണാർത്ഥം കായംകുളം എരുവ മേഖല കൺവൻഷൻ ഓയാസിസ്‌ അഡിറ്റോറിയത്തിൽ കൂടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,

 

രാജ്യത്ത്‌ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്‌. പൗരാവകാശവും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടണോയെന്നും ഭരണഘടനാമൂല്യങ്ങൾ നിലനിൽക്കണോ എന്നും തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്‌. പ്രതിപക്ഷം ശ്രദ്ധാപൂർവം പ്രവർത്തിച്ചാൽ ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ബിജെപി സർക്കാരിനെ തോൽപ്പിക്കാനാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 60 ശതമാനം പേരും ബിജെപിക്കെതിരെയാണ്‌ വോട്ടുചെയ്‌തതെന്ന് അദ്ദേഹം പറഞ്ഞു,

 

ക്രിമിനൽ രാഷ്‌ട്രീയപ്രവർത്തനമാണ്‌ ബിജെപി നടത്തുന്നത്‌. ഭീഷണിക്കു വഴങ്ങാത്ത പാർടികളെ ഭിന്നിപ്പിക്കുകയോ നേതാക്കളെ കേസിൽ കുടുക്കുകയോ ചെയ്യുന്നു. ഡൽഹി മുഖ്യമന്ത്രി കേജിരിവാൾ ജയിലിലാണ്‌. കേരളം ഡൽഹിയിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത്‌ തിരിച്ചുചെന്നയുടൻ ഫാറൂഖ്‌ അബ്ദുള്ളയ്‌ക്ക്‌ ഇഡി നോട്ടീസ്‌ നൽകിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.ആലപ്പുഴ ലോക സഭാ മണ്ഡലംഎൽ ഡി എഫ് സ്ഥാനാർഥി എ എം ആരിഫ്ന്റെ പ്രചരണാർത്ഥം കായംകുളം എരുവ മേഖല കൺവൻഷൻ ഓയാസിസ്‌ അഡിറ്റോറിയത്തിൽ കൂടി യോഗത്തിൽ കോൺഗ്രസ്‌ എസ്‌ കായംകുളം മണ്ഡലം ജനറൽ സെക്രട്ടറി ടി കെ ഉമൈസ് അധ്യക്ഷത വഹിച്ചു, കായംകുളം എം എൽ എ, അഡ്വ, യു പ്രതിഭ ഉൽഘാടനം ചെയ്തു, യോഗത്തിൽ സി പി എം നേതാവ് ഷെഖ് പി ഹാരിസ്, എൻ സി പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ്, സി പി ഐ സമീർ, ഐ എൻ എൽ, കെ മോഹനൻ, മനാഫ്, ഷെഹീർ, എം എ സമദ് എന്നിവർ സംസാരിച്ചു, എൽ സി സെക്രട്ടറി ജെ കെ നിസാമം സ്വഗതവും, എം എ സമദ് നന്ദി യും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *