April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വയനാട്ടില്‍ കെ. സുരേന്ദ്രൻ, എറണാകുളത്ത് കെ.എസ്. രാധാകൃഷ്ണൻ; അഞ്ചാം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് BJP

വയനാട്ടില്‍ കെ. സുരേന്ദ്രൻ, എറണാകുളത്ത് കെ.എസ്. രാധാകൃഷ്ണൻ; അഞ്ചാം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് BJP

By editor on March 24, 2024
0 63 Views
Share

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച്‌ ബിജെപി.

111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. വയനാട്ടില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കും. എറണാകുളത്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ് രാധാകൃഷ്ണനും കൊല്ലത്ത് നടൻ ജി. കൃഷ്ണകുമാറും മത്സരിക്കും. ഗവ. വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പല്‍ ഡോ. ടി.എൻ. സരസു ആലത്തൂരില്‍ എൻഡിഎ സ്ഥാനാർഥിയാകും.

 

നേരത്തെ മത്സരിക്കാനില്ലെന്നായിരുന്നു കെ.സുരേന്ദ്രൻ നിലപാടെടുത്തിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കും ആനിരാജയ്ക്കുമെതിരേ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനേത്തന്നെ രംഗത്തിറക്കി മത്സരം കടുപ്പിക്കാനാണ് ബി.ജെ.പി. തീരുമാനം. അഞ്ചാം സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള ബി.ജെ.പി. സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു.

നടി കങ്കണ റണൗട്ട് ബിജെപി സ്ഥാനാർഥി പട്ടികയില്‍ ഇടംനേടി. ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നായിരിക്കും കങ്കണ മത്സരിക്കുക. മനേക ഗാന്ധി ഉത്തർപ്രദേശിലെ സുല്‍ത്താൻപുരില്‍നിന്ന് മത്സരിക്കും.

 

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയും ജെഎംഎം എല്‍എല്‍എയുമായ സീത സോറൻ ധുംകയില്‍നിന്ന് മത്സരിക്കും. നേരത്തെ ജെ.എം.എമ്മില്‍നിന്ന് സിതാ സോറൻ രാജിവെച്ച്‌ ബി.ജെ.പിയില്‍ ചേർന്നിരുന്നു. കോണ്‍ഗ്രസില്‍നിന്ന് വീണ്ടും ബിജെപിയിലെത്തിയ ജഗദീഷ് ഷെട്ടാർ കർണാടകയിലെ ബെല്‍ഗാമില്‍നിന്ന് മത്സരിക്കും. അതേസമയം, പിലിഭിത്തില്‍ വരുണ്‍ഗാന്ധിയെ മത്സരിപ്പിക്കില്ല. ജിതിൻ പ്രസാദയാണ് പിലിഭിത്തിലെ സ്ഥാനാർഥി. മുൻ ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ ബംഗാളിലെ തംലുക് മണ്ഡലത്തില്‍ മത്സരിക്കും.

 

 

Leave a comment

Your email address will not be published. Required fields are marked *